ആർത്തവ സമയത്തെ ആരോഗ്യം പ്രധാനം; ഡയറ്റിൽ ഈ പഴങ്ങൾ ഉൾപ്പെടുത്തു

വെബ് ഡെസ്ക്

ആർത്തവ സമയത്ത് ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. നന്നായി വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഡയറ്റ് പിന്തുടരുകയും വേണം.

ആർത്തവ സമയത്ത് കഴിക്കാൻ പോഷകങ്ങൾ നിറഞ്ഞ ചില പഴങ്ങൾ ഇതാ

ബെറികൾ : ഫൈബർ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ് ബെറികൾ. ഇത് ശരീരത്തിന് ഊർജം നൽകുകയും വീക്കം കുറയ്‌ക്കുകയും ചെയ്യുന്നു.

ഓറഞ്ച് : ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും, മാനസിക നില സന്തോഷമായി നിലനിർത്താനും സഹായിക്കുന്നു

കൈതച്ചക്ക : കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എൻസെയിൻ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ നിറഞ്ഞതാണ്. ഇത് ആർത്തവ വേദനയും അസ്വസ്ഥതയും കുറക്കാൻ സഹായിക്കുന്നു

തണ്ണിമത്തൻ : തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ഈ ഡീഹൈഡ്രേഷൻ സംഭവിക്കാതിരിക്കാൻ സഹായിക്കുകയും ശരീരം ചീർക്കുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു

പപ്പായ : പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസെയിമുകൾ വയറുവേദനയും ദഹനത്തിലെ അസ്വസ്ഥതകളും മാറ്റാൻ സഹായിക്കുന്നു

കിവി : വിറ്റാമിൻ കെ, വിറ്റാമിൻ സി പൊട്ടാസിയം എന്നിവയുടെ കലവറയാണ് കിവി. വയറുവേദന കുറയ്‌ക്കാനും രക്തം കട്ടപിടിക്കാനും സഹായിക്കുന്നു