വെബ് ഡെസ്ക്
ഒഴിഞ്ഞ വയറില്‍ പഴങ്ങള്‍ കഴിക്കാമോ. സമതുലിതമായ ഭക്ഷണക്രമത്തില്‍ പഴങ്ങളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പഴങ്ങള്‍, ഒഴിഞ്ഞ വയറ്റില്‍ അവ കഴിക്കുന്നത് ഈ പോഷകങ്ങള്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ നിങ്ങളുടെ ശരീരത്തെ അനുവദിക്കുന്നു.
ഭക്ഷണത്തോടുള്ള വ്യക്തികളുടെ ശരീരം പ്രതികരിക്കുക വ്യത്യസ്ഥ രീതിയിലായിരിക്കും. ഒഴിഞ്ഞ വയറില്‍ പഴങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്.
വെറുംവയറ്റില്‍ കഴിക്കാവുന്ന പഴങ്ങള്‍
വാഴപ്പഴം- പ്രകൃതി ദത്തമായ പഞ്ചസാരയുടെ കലവറയാണ് പഴങ്ങള്‍. എളുപ്പത്തില്‍ ദഹിക്കുന്ന ഇവ ഊര്‍ജദായകമാണ്.
തണ്ണിമത്തന്‍ - കുറഞ്ഞ കലോറിയിലുള്ള തണ്ണിമത്തന്‍ ജല സമ്പുഷ്ഠമാണ്, നിര്‍ജലീകരണം ഇല്ലാതാക്കാന്‍ സഹായിക്കുവ്വു.
പപ്പായ- എന്‍സൈമുകളാല്‍ സമ്പുഷ്ഠമാണ് പപ്പായ ഭഹനത്തിനും സഹായിക്കുന്നു. മലബന്ധം തടയുന്നു.
ഓറഞ്ച് - വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ചുകള്‍. ദഹന പ്രക്രിയയെ മെച്ചപെടുത്തുന്നു.
ആപ്പിള്‍ - ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ സാന്നിധ്യം ദഹനത്തെ സഹായിക്കുന്നു.
പൈനാപ്പിള്‍ - ബ്രോമലിന്‍ എന്‍സൈമുകളുടെ സാന്നിധ്യമുള്ള ദഹനത്തെ സഹായിക്കുന്നു
മാങ്ങ - വിറ്റാമിനുകളുടെയും ഫൈബറിന്റെയും കലവറയാണ് മാങ്ങ
ബെറീസ് - ആന്റി ഓക്‌സൈഡുകള്‍ അടങ്ങിയ ബെറീസ് കലോറിയും കുറവാണ്.
കിവി- വിറ്റാമിന്‍ സി, ഡയറ്ററി ഫൈബര്‍ എന്നിവയുടെ സാന്നിധ്യം ദഹനത്തെ സഹായിക്കുന്നു.
മുന്തിരി - ഊര്‍ജ ദായകമാണ് മുന്തിരി. ആന്റിഓക്‌സൈഡുകളും മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.