രക്തത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കാം, ഈ പഴങ്ങൾ ശീലമാക്കൂ

വെബ് ഡെസ്ക്

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് അനീമിയ അഥവാ വിളർച്ചയ്ക്ക് കാരണമാകാറുണ്ട്. സ്ഥിരമായ ക്ഷീണം, ശ്വാസതടസം, നെഞ്ചു വേദന, വിളറിയ ചർമം എന്നീ ആരോഗ്യ പ്രശ്നങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു.

ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയുമ്പോഴാണ് ഹീമോഗ്ലോബിന്റെ അളവും കുറയുന്നത്. ശരീരകലകളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നത് ചുവന്ന രക്താണുക്കളായ ഹീമോഗ്ലോബിനുകളാണ്.

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ ഇതാ

മാതളം

ഇരുമ്പ്, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഉറുമാൻ പഴം. ഇത് ഹീമോഗ്ലോബിൻ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

ആപ്പിൾ

ഇരുമ്പ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. അത് ഇരുമ്പ് ആഗിരണം ചെയ്യാനും ഹീമോഗ്ലോബിൻ നിർമിക്കാനും സഹായിക്കുന്നു.

വാഴപ്പഴം

ഇരുമ്പിന്റെ അംശം കൂടുതലുള്ള വാഴപ്പഴത്തിൽ വിറ്റാമിൻ ബി 6 ഉം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തത്തിലെ ഓക്സിജൻ പ്രവാഹം വർധിപ്പിക്കുകയും ചെയ്യുന്നു.

ഓറഞ്ച്

വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് ഇരുമ്പ് ആഗിരണം സുഗമമാക്കുന്നു. ആരോഗ്യകരമായ ഹീമോഗ്ലോബിൻ അളവ് രൂപപ്പെടുത്താൻ ഇത് സഹായിക്കുന്നു.

സ്ട്രോബെറി

വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള സ്ട്രോബെറി ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഒപ്ടിമൽ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ ഇത് സഹായിക്കുകയും ചെയ്യുന്നു.

തണ്ണിമത്തൻ

ഉയർന്ന ജലാംശവും സമ്പന്നമായ വിറ്റാമിൻ സിയുമാണ് തണ്ണിമത്തന്റെ പ്രത്യേകതകൾ. ഇത് ഇരുമ്പിന്റെ ആഗിരണത്തെ കൂട്ടുന്നു.

മുന്തിരി, കിവി പഴം, പപ്പായ തുടങ്ങിയവയും രക്തത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കാൻ കഴിക്കാവുന്ന പഴങ്ങളാണ്. ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതും ആവശ്യമായ തരത്തിൽ പ്രതിരോധിക്കേണ്ടതും അത്യാവശ്യമാണ്.