അമ്മയാകാനുള്ള ഒരുക്കത്തിലാണോ? കഴിക്കണം ഈ പഴങ്ങള്‍

വെബ് ഡെസ്ക്

ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ച് ആരോഗ്യത്തോടെ ഇരിക്കേണ്ട സമയമാണ്

എന്ത് കഴിക്കുന്നുവെന്നതിലും ശ്രദ്ധ കൊടുക്കണം

ഗര്‍ഭകാലത്ത് കഴിക്കേണ്ട പഴവര്‍ഗങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

വാഴപ്പഴം

പൊട്ടാസ്യത്താല്‍ സമ്പുഷ്ടമായ വാഴപ്പഴം ഗര്‍ഭകാലത്തെ മസില്‍ വേദനയും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കും

ഓറഞ്ച്

വിറ്റാമിന്‍ സിയുടെ കലവറയായ ഓറഞ്ച് പ്രതിരോധശേഷി കൂട്ടുകയും അയണ്‍ ആഗിരണത്തിന് സഹായിക്കുകയും ചെയ്യും

അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും ഫോളേറ്റുകളുമടങ്ങിയ അവോക്കാഡോ കുഞ്ഞിന്‌റെ തലച്ചോറിന്‌റെ വികാസത്തിന് സഹായകമാണ്

ബെറി

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി എന്നിവ ആന്‌റിഓക്‌സിഡന്‌റുകളാലും നാരുകളാലും സമൃദ്ധമാണ്. ഇവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

മാങ്ങ

വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമായ മാങ്ങ കാഴ്ചശക്തിക്കും പ്രതിരോധശേഷിക്കും ഉത്തമമാണ്

മാതളം

രക്തപ്രവാഹം കൂട്ടാനും ഗര്‍ഭകാല അസ്വസ്ഥതകള്‍ കുറയ്ക്കാനും മാതളം സഹായിക്കും

മുന്തിരി

ഗര്‍ഭസ്ഥ ശിശുവിന്‌റെ വളര്‍ച്ചയ്ക്കും ആരോഗ്യ സംരക്ഷണത്തിനും മുന്തിരിയിലെ ആന്‌റിഓക്‌സിഡന്‌റുകള്‍ മികച്ചതാണ്. ജലാംശം നിലനിര്‍ത്താനും ഇവ സഹായകം