വെബ് ഡെസ്ക്
അല്‍പം കടലമാവുണ്ടെങ്കില്‍ ചര്‍മ്മ സംരക്ഷണം ഉഷാറാക്കാം.
ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും ത്വക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ് കടലമാവ്.
സോപ്പിനു പകരം കടലമാവുപയോഗിച്ച് മുഖം കഴുകാം. എണ്ണമയമുള്ള മുഖത്തിന് മൃദുത്വവും തെളിമയും ലഭിക്കും.
ഒരു സ്പൂണ്‍ കടലമാവില്‍ തേന്‍ ഒഴിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടി മുപ്പത് മിനിട്ടിന് ശേഷം കഴുകാം. മുഖത്തെ തിളക്കം വര്‍ധിക്കും
കടലമാവും പശുവിന്‍ പാലും ചേര്‍ത്തും ഫേസ്പാക്ക് തയ്യാറാക്കാം.
മുഖത്ത് തൈര് തേച്ചു പിടിപ്പിച്ച് കടലമാവ് ഉപയോഗിച്ച് ഇത് കഴുകി കളയുന്നതും ചര്‍മത്തിനു നല്ലതാണ്.
ശരീരത്തില്‍ വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച് കുളിക്കുമ്പോള്‍ സോപ്പിന് പകരം കടലമാവ് ഉപയോഗിക്കാം. ചര്‍മത്തിന്റെ സ്വാഭാവിക നിലനിര്‍ത്താന്‍ സഹായിക്കും.
കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത മിശ്രിതം മുഖക്കുരു, കറുത്തപാടുകള്‍ എന്നിവയെ പ്രതിരോധിക്കും. ആഴ്ചയില്‍ നാലോ അഞ്ചോ തവണ ഉപയോഗിക്കാം.
മുട്ടയുടെ വെള്ളയും കടലമാവും ചേര്‍ത്ത മിശ്രിതവും മുഖകാന്തി വര്‍ധിപ്പിക്കും.
വരണ്ട ചര്‍മമുള്ളവര്‍ കടലമാവിന്റെ അളവ് കുറച്ച് തൈരിന്റെ അളവ് കൂട്ടിയുള്ള മിശ്രിതം ഉപയോഗിക്കാം.