വെബ് ഡെസ്ക്
ഗ്രീൻ ടീയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായി ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും
ആയിരക്കണക്കിന് വർഷങ്ങളായി ഗ്രീൻ ടീ ഔഷധ ഗുണങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. ഗ്രീൻ ടീയ്ക്ക് ചർമത്തെ യുവത്വമുളളതാക്കി നിലനിർത്താൻ കഴിയും
ഗ്രീൻ ടീ എക്സ്ട്രാക്റ്റ് ഉപയോഗിക്കുന്നതിലൂടെ ചർമത്തിലെ ജലാംശം മെച്ചപ്പെടുത്തുകയും ചർമത്തെ ചുളിവുകളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഗ്രീൻ ടീ ഇലകളുടെ സാന്ദ്രീകൃത രൂപമാണ് ഗ്രീൻ ടീ എക്സ്ട്രാക്റ്റ്. ഇലകൾ പൊടിച്ച പൊടിയിൽ നിന്നാണ് ഇത് നിർമിക്കുന്നത്
ഗ്രീൻ ടീയിൽ അടങ്ങിയിട്ടുളള കാറ്റെച്ചിനുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽനിന്ന് ചർമത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ചർമത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
ഗ്രീൻ ടീയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമത്തിലെ ചുവപ്പ് കുറയ്ക്കാനും മുഖക്കുരു അടക്കമുളള ചർമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും. ഗ്രീൻ ടീയിലെ ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരു നിയന്ത്രിക്കും
ഗ്രീൻ ടീയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിൽനിന്ന് സംരക്ഷണം നൽകുന്നു. മതിയായ സൂര്യസംരക്ഷണത്തിനായി ഗ്രീൻ ടീ ഉൽപ്പന്നങ്ങൾക്കൊപ്പം സൺസ്ക്രീനും ഉപയോഗിക്കണം
ഗ്രീൻ ടീ ഉണ്ടാക്കി തണുപ്പിച്ചശേഷം കോട്ടൺ പാഡ് ഉപയോഗിച്ച് ചർമത്തിൽ പുരട്ടി ടോണറായി ഉപയോഗിക്കാം. തേൻ, തൈര്, കളിമണ്ണ് തുടങ്ങിയവയുടെ ചേരുവകളുമായി ഗ്രീൻ ടീ പൊടി ചേർത്ത് ഗ്രീൻ ടീ ഫെയ്‌സ് മാസ്‌കുകളും ഉപയോഗിക്കാം
ചർമം വളരെ സെൻസിറ്റീവാണെങ്കിൽ ഗ്രീൻ ടീ ഉപയോഗിക്കുന്നതിനു മുമ്പ് ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്. ഗ്രീൻ ടീ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കാൻ പാടില്ല. ചായയോ കഫീനോ അലർജിയുളളവർ ഗ്രീൻ ടീ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.