വെബ് ഡെസ്ക്
ഓരോ ദിവസവും പല വിധം കാര്യങ്ങളിലൂടെ നമ്മൾ കടന്നു പോവുന്നുണ്ട്. നമ്മുടെ പല ശീലങ്ങളും നിരുപദ്രവമാകാമെങ്കിലും ചില ദൈനംദിന രീതികൾ തലച്ചോറിന് അങ്ങേയറ്റം ഹാനികരമാണ്.
നീല വെളിച്ചത്തിലേക്കുള്ള എക്സ്പോഷർ: മൊബൈൽ ഫോണുകളിൽ നിന്നുള്ള നീല വെളിച്ചത്തിലേക്കുള്ള എക്സ്പോഷർ നമ്മുടെ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നു. ഉറങ്ങുമ്പോൾ പോലും നമ്മുടെ തലച്ചോർ ജാഗ്രതയോടെ നില്ക്കാൻ ഇത് കാരണമാകുന്നു.
ഭക്ഷണം ഒഴിവാക്കുന്നത് : ഉറങ്ങുക , യഥാസമയം ഭക്ഷണം കഴിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ അവഗണിക്കുന്നത് തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന് തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ വലിയ പങ്കുണ്ട്.
അമിതമായ സമ്മർദ്ദം : അമിത സമ്മർദ്ദം പ്രീഫ്രോണ്ടൽ കോർട്ടെക്സിനെ ബാധിക്കുന്നു. അത് നമ്മുടെ ഓർമ്മയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ സമ്മർദ്ദം കുറക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
ഉറക്ക കുറവ് : ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഉറക്ക കുറവ്. ഇത് തലച്ചോറിനെ ചിന്ത, ഓർമ്മ ശേഷിയെ ബാധിക്കുന്നതാണ്.
ആളുകളുമായി ഇടപഴകുന്നതിലുള്ള കുറവ് : ഇത് ഏകാന്തത, വിഷാദം എന്നിവക്കുള്ള കാരണമാകാം. സാമൂഹികമായി സജീവമായ ഒരു സർക്കിൾ ഉണ്ടാക്കി എടുക്കാൻ ശ്രമിക്കുക.
മണിക്കൂറുകളോളം ഇരിക്കുന്നത്: മണിക്കൂറുകളോളം ഇരിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. 15 മുതൽ 30 മിനിറ്റ് ഇരുന്നതിന് ശേഷം അൽപ്പ നേരം എഴുന്നേറ്റ് നടക്കണം.
ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റ് കഴിക്കുന്നത്: വളരെ പ്രോസസ്സ് ചെയ്ത മാവ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ ഇത് തലച്ചോറിനെ ബാധിക്കും.
മോണയുടെ ആരോഗ്യം : മോണയുടെ ആരോഗ്യമില്ലായ്മ തലച്ചോറിന്റെ ഓർമ്മക്കും പഠനത്തിനും സഹായിക്കുന്ന ഭാഗമായ ഹിപ്പോകാമ്പസിൻ ചുരുങ്ങാൻ ഈടാക്കുമെന്ന് പഠനങ്ങൾ കണ്ടത്തിയിട്ടുണ്ട്.
അമിതമായ പഞ്ചസാര ഉപഭോഗം : അമിതമായി പഞ്ചസാര കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമേണ ഉയർത്തുന്നു. കാലക്രമേണ അത് തലച്ചോറിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു.