ഈ ശീലങ്ങള്‍ ഫാറ്റി ലിവര്‍ സാധ്യത കൂട്ടും

വെബ് ഡെസ്ക്

ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍

കൂടിയ അളവില്‍ ദിവസവും മദ്യം ഉപയോഗിക്കുന്നത് ഫാറ്റി ലിവര്‍ സാധ്യത വര്‍ധിപ്പിക്കും

പ്രോസസ്ഡ് ഫുഡ് പോലുള്ള ഭാരം കൂട്ടാന്‍ സഹായിക്കുന്ന ആഹാരങ്ങളുടെ സ്ഥിരമായ ഉപയോഗം ഫാറ്റി ലിവറിലേക്കു നയിക്കും

സോഡ, ഫ്രൂട്ട് ജ്യൂസ് തുടങ്ങി കൂടിയ അളവില്‍ പഞ്ചസാര ചേര്‍ന്ന പാനീയങ്ങളും ഫാറ്റിലിവര്‍ സാധ്യത വര്‍ധിപ്പിക്കുന്നു

ശാരീരിക വ്യായാമങ്ങളുടെ കുറവും ഫാറ്റി ലിവറിന് കാരണമാണ്

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്ക്ഡ് ഫുഡ് എന്നിവയുടെ സ്ഥിരോപയോഗവും ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്

ഭക്ഷണം ഉപേക്ഷിക്കുന്നതും ആഹാരം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പുലര്‍ത്താതും ഉപാപചയപ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ഫാറ്റി ലിവറിലേക്കു നയിക്കുകയും ചെയ്യും

ആന്‌റിഡിപ്രസന്‌റ്, കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് പോലുള്ള ചില മരുന്നുകളും ഫാറ്റിലിവര്‍ സാധ്യത സൃഷ്ടിക്കുന്നുണ്ട്

വൈറ്റ് ബ്രെഡ്, പേസ്ട്രി പോലുള്ളവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും ചെയ്യും

ഉറക്കമില്ലായ്മ ഉപാപയ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ഫാറ്റി ലിവറിനു കാരണമാകുകയും ചെയ്യും

അമിതവണ്ണവും ഫാറ്റി ലിവറിനുള്ള ഒരു കാരണമാണ്