പ്രമേഹത്തിന്റെ അളവ് കൂട്ടുന്ന ജീവിത രീതികള്‍

വെബ് ഡെസ്ക്

വര്‍ക്ക് ഹോളിക്

ജോലിക്ക് വേണ്ടി ദീര്‍ഘ സമയം ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും

വെള്ളം കുറയുന്നു

ശരീരത്തി്ല്‍ ജലാംശം കുറയുന്നത് പ്രമേഹത്തിന് കാരണമാകാം. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും ശീലമാക്കേണ്ടതുണ്ട്.

ഭക്ഷണം ഒഴിവാക്കല്‍

ഉച്ച ഭക്ഷണവും അത്താഴവുമൊക്കെ സമയത്ത് കഴിക്കാന്‍ തയ്യാറാക്കേണ്ടതാണ്. തിരക്കുകള്‍ മൂലം ഭക്ഷണം ഒഴിവാക്കുന്ന പക്ഷം പ്രമേഹത്തിലേക്ക് നമ്മള്‍ അടുക്കുകയാണെന്നാണ് സാരം.

മരുന്നുകള്‍

മരുന്നുകള്‍ ശരിയായ അളവില്‍ കഴിച്ചാല്‍ മാത്രമേ അസുഖം ഭേദമാകുകയുള്ളൂ. അതേ സമയം അളവ് തെറ്റിയാല്‍ മരുന്നുകള്‍ പ്രതികൂലമായി ബാധിച്ചേക്കാം

സമ്മര്‍ദം

സമ്മര്‍ദം വീണ്ടും പ്രമേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും

ഉറക്കമില്ലായ്മ

മിക്കയാളുകളും ഉറക്കം ഒഴിയുന്നത് മേന്മയായാണ് കണക്കാക്കുക . എന്നാല്‍ ഉറക്കം കുറയുന്നത് രോഗത്തിലേക്ക് നയിക്കും.

പരിശോധന

കൃത്യമായ ഇടവേളകളില്‍ രക്ത പരിശോധന നടത്തി ചികിത്സ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് .

മറ്റ് മരുന്നുകള്‍

പ്രമേഹ രോഗികളില്‍ പിന്നെയും പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി തുടരുകയാണെങ്കില്‍ മറ്റു മരുന്നുകള്‍ കഴിക്കുന്നതില്‍ ശ്രദ്ധിക്കുക

ഹോര്‍മോണ്‍ തകരാറുകള്‍

ഹോര്‍മോണ്‍ വ്യതിയാനവും ചിലയാളുകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും