നോണ്‍വെജ് ഭക്ഷണം വില്ലനാണോ?

വെബ് ഡെസ്ക്

ഇറച്ചി വിഭവങ്ങള്‍ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് നന്നായി വേവിക്കേണ്ടതുണ്ട്

പകുതി വേവില്‍ മാംസാഹാരങ്ങള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം

ഭക്ഷ്യ വിഷബാധകളില്‍ പ്രധാന വില്ലനാകുന്നത് സാല്‍മൊണെല്ലാ ബാക്ടീരിയയാണ്

മാംസാഹാരങ്ങള്‍ വേവാതിരിക്കുമ്പോള്‍ ബാക്ടീരിയ, ഫംഗസ് എന്നിവ പെരുകാന്‍ ഇടയാകുന്നു

മാംസാഹാരങ്ങള്‍ അവയ്ക്ക് അനുയോജ്യമായ താപനിലയില്‍ സൂക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്‌

ഇറച്ചിയടക്കമുളള ആഹാര സാധനങ്ങള്‍ നിറം, ഗന്ധം, ഘടന എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ വാങ്ങാവൂ

ബാക്ടീരിയകളും ഫംഗസുകളും അവ ഉല്‍പാദിപ്പിക്കുന്ന വിഷപദാര്‍ഥങ്ങളുമാണ് ആഹാരം കേടാകുന്നതിന് കാരണമാകുന്നത്‌