വെബ് ഡെസ്ക്
പ്രസവത്തിന് മുൻപുള്ളതുപോലെ പ്രസവാനന്തരം അമ്മയുടെ ആരോഗ്യപരിപാലനത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്
പ്രസവത്തിനുശേഷം കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കുന്ന അതേ ഗൗരവം അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ഉണ്ടാകണം
ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ പങ്കാളിയും കുടുംബവും ഒരുക്കിക്കൊടുക്കേണ്ടതുണ്ട്
പ്രസവത്തിനുശേഷം ശാരീരിക ആരോഗ്യത്തിനുവേണ്ടി എന്തൊക്കെ ചെയ്യാമെന്ന് നോക്കാം
മുലപ്പാല്‍ ഉല്പാദനത്തിനു സഹായിക്കാനായി ഉയര്‍ന്ന കാത്സ്യവും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
ഇരുമ്പ്, ഒമേഗ3, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി3 തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
നന്നായി വെള്ളം കുടിക്കുക. തേങ്ങാവെള്ളം, സൂപ്പുകള്‍, ചിയ ഡ്രിങ്ക്‌സ് എന്നിവ കുടിക്കുന്നത് നല്ലതാണ്
പ്രസവശേഷം ശരീരത്തില്‍ വിറ്റാമിനുകളുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നത് നല്ലതാണ്