വെബ് ഡെസ്ക്
ധാരാളം ചിരിക്കുന്നത് പലവിധ ആരോഗ്യഗുണങ്ങൾ ഉണ്ടാക്കുമെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്
സമ്മർദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ചിരി നമ്മുടെ മാനസികാവസ്ഥയും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. സാമൂഹികബന്ധങ്ങൾ ശക്തിപ്പെടുത്താനും ചിരി നമ്മെ സഹായിക്കുന്നു
ധാരാളം ചിരിക്കുന്നതിന്റെ അത്ഭുതകരമായ ചില ആരോഗ്യഗുണങ്ങൾ ഇതാ
ചിരി സ്ട്രെസ് ലെവലുകൾ കുറയ്ക്കുന്നു. കോർട്ടിസോൾ, എപിനെഫ്രിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകളുടെ ഉൽപ്പാദനം കുറയ്ക്കുകയും തലച്ചോറിലെ നല്ല ഹോർമോണുകളുടെ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു
ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം വർധിപ്പിക്കുകയും അവയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു തരം വ്യായാമമാണ് ചിരി
ചിരി ശരീരത്തിലെ എൻഡോർഫിൻ ഉൽപ്പാദനം വർധിപ്പിക്കുന്നു. ഇത് പേശികളുടെ പിരിമുറുക്കവും വേദനയും ലഘൂകരിക്കാൻ സഹായിക്കുന്നു
ദിവസവും ചിരിക്കുന്നത് ശരീരത്തിൽ ഏകദേശം 40 കലോറി കൂടുതൽ കത്തിക്കാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും പിരിമുറുക്കം കുറയ്ക്കാനും ഇടയാക്കും
ചിരി രക്തക്കുഴലുകളുടെ പ്രവർത്തനവും രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു. ഇത് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുകയും ചെയ്യുന്നു