ചര്‍മസംരക്ഷണത്തിന് കാരറ്റ് ജ്യൂസ്

വെബ് ഡെസ്ക്

തണുപ്പുകാലത്ത് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കാരറ്റ്. ചര്‍മാരോഗ്യ സംരക്ഷണത്തിന് ഉള്‍പ്പെടെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കാരറ്റ്.

കാരറ്റിലെ വൈറ്റമിന്‍ എ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. കാരറ്റിലുള്ള ആന്റി ഓക്‌സിഡന്റുകളും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

കാരറ്റില്‍ ഫൈബറിന്റെ സാന്നിധ്യവും സജീവമാണ്. വെള്ളത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരംശങ്ങള്‍ ദഹനത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ശോധനയ്ക്കും നല്ലതാണ്.

കാരറ്റില്‍ അടങ്ങിയ കാല്‍സ്യം ശരീരത്തില്‍ അനാരോഗ്യകരമായ രീതിയില്‍ കൊളസ്‌ട്രോള്‍ നില ഉയരുന്നത് തടയാന്‍ സഹായിക്കുന്നു.

കാരറ്റ് ജ്യൂസ് ഉണ്ടാക്കുന്ന വിധം

നന്നായി കഴുകി തൊലി കളഞ്ഞ കാരറ്റ്. ഒരു ചെറിയ കഷ്ണം ഇഞ്ചി കുറച്ചു പഞ്ചസാര പകുതി നാരങ്ങ.

മുറിച്ചുവച്ച കാരറ്റും ഇഞ്ചിയും ജ്യൂസറിന്റെയോ മിക്‌സിയുടെയോ സഹായത്തോടെ നല്ലവണ്ണം അടിച്ചെടുക്കുക. കാരറ്റിനു മധുരം ഉള്ളതിനാല്‍ ആവശ്യമെങ്കില്‍ മാത്രം പഞ്ചസാര ചേര്‍ക്കുക.

കാരറ്റ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഉത്തമം. അരിച്ചെടുക്കുന്നതുവഴി, ജ്യൂസില്‍ അടങ്ങിയ നാരുകള്‍ നഷ്ടപ്പെടുന്നു.