കോളിഫ്ലവറിന് ഇത്രയേറെ ഗുണങ്ങളോ ?

വെബ് ഡെസ്ക്

വൈവിധ്യമാർന്ന ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. മണ്ണിന് പുറത്ത് വളരുന്ന ക്രൂസിഫറസ് പച്ചക്കറിയായ കോളിഫ്ലവറില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് അസംസ്‌കൃത കോളിഫ്‌ളവറിൽ വിറ്റാമിനുകളും പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്.

ഇന്നത്തെ കാലത്ത് ഏറെ ജനപ്രിയമായ പച്ചക്കറികളിലൊന്നായ കോളിഫ്ലവറിൽ ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ട്.

കോളിഫ്ലവറിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിരിക്കുന്ന കോളിഫ്ലവര്‍ കഴിക്കുന്നതുവഴി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാകും.

ഗ്ലൈസെമിക് ഇൻഡക്‌സ് കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ കോളിഫ്‌ളവർ പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഭക്ഷണമാണ്.

സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിധ്യമുള്ളതിനാൽ ഹൃദയാരോഗ്യത്തിനും അനുയോജ്യമാണ്.

ഫൈബര്‍ ധാരാളം അടങ്ങിയ കോളിഫ്ലവർ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും

നമ്മുടെ കരളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിന്റെ വികസനം മെച്ചപ്പെടുത്താനും ന്യൂറോ ട്രാൻസ്മിറ്ററുകൾ ഉത്പാദിപ്പിക്കാനും കോളിഫ്ലവർ സഹായിക്കുന്നു.

അതേസമയം, കോളിഫ്ലവർ അധികമായി കഴിക്കുന്നത് ഗ്യാസ്, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു