എന്തുകൊണ്ട് മുരിങ്ങക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം?

വെബ് ഡെസ്ക്

ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് മുരിങ്ങക്ക

വിറ്റാമിന്‍എ, സി, ബി കോംപ്ലക്‌സ് തുടങ്ങിയ പോഷകങ്ങളാലും കാല്‍സ്യം, പൊട്ടാസ്യം, അയണ്‍ തുടങ്ങിയ ധാതുക്കളാലും നിറഞ്ഞ മുരിങ്ങക്ക ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്

മുരിങ്ങക്കയിലുള്ള വിറ്റാമിന്‍ സി പ്രതിരോധശേഷി കൂട്ടുകയും രോഗങ്ങള്‍ക്കും അണുബാധയ്ക്കുമെതിരെ ശരീരത്തെ ശക്തമാക്കുകയും ചെയ്യും

ഡയറ്ററി ഫൈബറുകളാല്‍ സമ്പന്നമായ മുരിങ്ങക്ക ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

മുരിങ്ങക്കയിലുള്ള ആന്‌റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കം പ്രതിരോധിക്കുന്നു. സന്ധിവാതം പോലുള്ളവയെയും തടയുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മുരിങ്ങക്ക സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു

മുരിങ്ങക്കയിലുള്ള ആന്‌റിഓക്‌സിഡന്‌റുകളും പോഷകങ്ങളും കൊളസ്‌ട്രോള്‍ അളവ് കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുകയും ഹൃദയധമനിയില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു

മുരിങ്ങക്കയിലുള്ള വിറ്റാമിനുകളും ആന്‌റിഓക്‌സിഡന്‌റുകളും ചര്‍മാരോഗ്യം സംരക്ഷിക്കാനും ഫ്രീറാഡിക്കലുകള്‍ക്കെതിരെ പോരാടാനും സഹായിക്കുന്നു

ഇവയിലുള്ള കാല്‍സ്യം, ഫോസ്ഫറസ്, മറ്റ് ധാതുക്കള്‍ എന്നിവ എല്ലുകളെയും പല്ലുകളെയും ശക്തമാക്കുന്നു. ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു