പോഷകസമ്പന്നമായ ചെറുധാന്യങ്ങൾ; അറിയാതെ പോകരുത് ഇവയുടെ ഗുണങ്ങൾ

വെബ് ഡെസ്ക്

പുല്ലുവർഗ്ഗത്തിൽ പെട്ട ധാന്യവിളകളാണ് 'ചെറുധാന്യങ്ങൾ' എന്ന് പൊതുവെ അറിയപ്പെടുന്ന മില്ലറ്റുകൾ. ഒരുകാലത്ത് ഓരോ മലയാളിയുടെയും ദൈനംദിന ആഹാരങ്ങളിൽ പ്രാധാന്യമുള്ള ഭക്ഷണമായിരുന്നു

വളരെയധികം ആരോഗ്യഗുണങ്ങളുള്ള മില്ലറ്റിന്റെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് ഐക്യരാഷ്ട്ര സഭ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചത്

പ്രാധാന്യം വർധിച്ചതോടെ ചെറുകിട കർഷകർ വീണ്ടും മില്ലറ്റിന്റെ ഉത്പാദനം വീണ്ടും സജീവമാക്കിയിരിക്കുകയാണ്. കൂവരക്, തിന, ചാമ, കവടപ്പുല്ല്, വരക് എന്നിങ്ങനെ വിവിധങ്ങളായ മിലറ്റുകൾ വളരെയധികം ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമാണ്

റാഗി

ഏറ്റവും പോഷകസമൃദ്ധമായ ധാന്യങ്ങളിലൊന്നാണ് റാഗി അല്ലെങ്കില്‍ കൂവരക്. കാൽഷ്യവും പൊട്ടാസ്യവും റാഗിയിൽ വലിയ തോതിൽ അടങ്ങായിട്ടുണ്ട്. കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കാനാകുമെന്നതാണ് പ്രധാന ഗുണം

കവടപുല്ല്

മറ്റ് ധാന്യവിളകളെ അപേക്ഷിച്ച് കവടപുല്ല് നൈട്രജൻ ഉപയോഗിക്കുന്നത് കൂടുതലാണ്. മണ്ണിന്റെ മലിനീകരണം മാറ്റാൻ പോലും ഈ വിള ഉപയോഗിക്കാം

Picasa

ഉയർന്ന അളവിൽ പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, ധാതുക്കൾ, വിറ്റാമിൻ ബി കോംപ്ലക്സ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ടൈപ്പ് II പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉള്ളവർക്ക് ഒരുപാട് ഗുണം ചെയ്യുന്നതാണ് കവടപുല്ല്

ചാമ

പോഷകസമൃദ്ധമായ ഭക്ഷണമായി മാത്രമല്ല, മൃഗങ്ങളുടെ തീറ്റയായും ബയോ എനർജിയായും ഉപയോഗിക്കുന്ന ചെറുധാന്യമാണ് ചാമ. എല്ലാ ഭൂപ്രകൃതികളിലും വളരുന്ന, കീടങ്ങൾക്കും രോഗങ്ങൾക്കും കീഴ്പ്പെടാൻ സാധ്യത കുറവുള്ള വിളയാണിത്

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മഗ്നീഷ്യം, കാൽസ്യം, സിങ്ക്, പ്രോട്ടീൻ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പന്നമാണ് ചാമ

തിന

4000 വർഷം പഴക്കമുള്ള ലോകത്തിലെ ആദ്യത്തെ കൃഷിവിളകളിൽ ഒന്നാണ് തിന. ഇത് പ്രധാനമായും വരണ്ട പ്രദേശങ്ങളിലും പകുതി വരണ്ട പ്രദേശങ്ങളിലുമാണ് വളരുന്നത്

ഹ്രസ്വമായ വളർച്ചാ കാലയളവും ഉയർന്ന പോഷക ഗുണവും തിനയെ മികച്ച വിളയാക്കുന്നു. അൽഷൈമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോളജിക്കൽ ഡിസോർഡറുകളുടെ സാധ്യത കുറയ്ക്കാൻ തക്ക വിധം മൈക്രോ ന്യൂട്രിയന്റുകളും വിറ്റാമിൻ ബി വണ്ണും തിനയിൽ അടങ്ങിയിക്കുന്നു

വരക്

60-100 ദിവസമാണ് വളർച്ചയ്ക്കെടുക്കുന്ന സമയപരിധി. വരകില്‍ മൈക്രോ ന്യൂട്രിയന്റുകളും അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിനും ഇൻസുലിൻ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു

കൂവരക്

ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതും രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ്

അലർജികളെ പ്രതിരോധിക്കാനുള്ള ഗുണങ്ങളുള്ളതുമായതിനാൽ അരിക്ക് നല്ലൊരു ബദലായി കൂവരക് ഉപയോഗിക്കാവുന്നതാണ്