പപ്പായക്കുരുക്കള്‍ കഴിക്കാമോ?

വെബ് ഡെസ്ക്

പപ്പായ കഴിച്ച് അതിന്റെ കുരു എല്ലാവരും വലിച്ചെറിയാറാണ് പതിവ്. എന്നാല്‍ കുഞ്ഞൻ കുരുക്കൾ അത്ര ചില്ലറക്കാരല്ല

പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം അതിന്റെ കുരുവാണെന്ന് ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല. പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി പപ്പായ കുരുക്കളിലുണ്ട്

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം ഉള്‍പ്പെടെ വിവിധ വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പപ്പായ വിത്തുകള്‍

പപ്പായ വിത്തില്‍ ഫ്‌ളവനോയ്ഡുകളും ഫിനോളിക് സംയുക്തങ്ങളും പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും

പപ്പായ വിത്തിലുള്ള പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനശേഷി വര്‍ധിപ്പിക്കുന്നു. ഭക്ഷണത്തെ എളുപ്പത്തില്‍ ദഹിപ്പിച്ച് വയര്‍ ശുദ്ധീകരിക്കും

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ വയറ്റിലെ വിരശല്യം ഇല്ലാതാക്കാനും ഉപകരിക്കും

ലിവര്‍ സിറോസിസിനെ പ്രതിരോധിക്കാനും, ഫാറ്റി ലിവര്‍ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തമ ഔഷധമാണ് പപ്പായക്കുരുക്കള്‍. കരളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ നശിപ്പിച്ച് ആരോഗ്യമുള്ളതാക്കും

പപ്പായക്കുരുക്കളിലെ ഫൈബര്‍ ആരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും

ഇതിലടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് ഘടകങ്ങള്‍ക്ക് ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്

വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ള പോഷകങ്ങള്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും