വെബ് ഡെസ്ക്
നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ് പൈനാപ്പിള്‍
വിറ്റാമിന്‍ സി, ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പൈനാപ്പിള്‍ കൊളാജന്‍ ഉല്‍പ്പാദനത്തിന് സഹായിക്കുകയും ചര്‍മകാന്തി കൂട്ടുകയും ചെയ്യും
ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളായ ബ്രോമെലൈന്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രോട്ടീനുകളെ വിഘടിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും
ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ പൈനാപ്പിളിലുള്ള ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ സഹായിക്കും
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വയറിലുണ്ടാകുന്ന അസ്വസ്ഥതകളകറ്റാനും പൈനാപ്പിള്‍ കഴിക്കാം
ആരോഗ്യകരമായ പ്രതിരോധ വ്യവസ്ഥയ്ക്കു സഹായിക്കുന്ന സി വിറ്റാമിനുകളാല്‍ സമ്പന്നമായ പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് അണുബാധ അകറ്റാനും ജലദോഷം പോലുള്ളവയില്‍നിന്ന് പ്രതിരോധിക്കുകയും ചെയ്യും
പൈനാപ്പിളിലുള്ള ആന്‌റി ഓക്‌സിഡന്‌റുകള്‍ ഹൃദ്രോഗത്തിലേക്കു നയിക്കാവുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസും നീര്‍വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തി ഒസ്റ്റിയോപെറോസിസ് പോലുള്ള അവസ്ഥകള്‍ തടയുന്നു
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പൈനാപ്പിള്‍ ഉത്തമമാണ്