വെബ് ഡെസ്ക്
പോഷകങ്ങളുടെ ഒരു കലവറയാണ് പെപ്പിറ്റാസ് എന്നറിയപ്പെടുന്ന മത്തങ്ങ വിത്തുകള്‍
ദിവസവും ഒരു ടീസ്പൂണ്‍ മത്തങ്ങവിത്ത് കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്
മഗ്നീഷ്യം, സിങ്ക്, അയണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ മത്തങ്ങവിത്ത് എല്ലുകളുടെ ആരോഗ്യവും പ്രതിരോധ സംവിധാനവും ശക്തമാക്കുന്നു
കരോട്ടിനോയ്ഡുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയ ആന്‌റിഓക്‌സിഡന്‌റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസും നീര്‍വീക്കവും കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും
മത്തങ്ങവിത്തില്‍ ഉയര്‍ന്ന അളവിലുള്ള മഗ്നീഷ്യം ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിച്ച് ഹൃദയപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നു
ഇവയിലുള്ള ആരോഗ്യകരമായ കൊഴുപ്പ് ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു
ട്രിപ്‌റ്റോഫാന്‌റെ പ്രകൃതിദത്ത ഉറവിടമായ മത്തങ്ങവിത്ത് നല്ല ഉറക്കം പ്രദാനം ചെയ്യും ഇന്‍സോംനിയ അകറ്റാനും ഇത് ഉത്തമമാണ്
പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ ആവശ്യമായ സിങ്ക് മത്തങ്ങവിത്തിലുണ്ട്. അണുബാധകളോട് പൊരുതാന്‍ ഇത് സഹായിക്കും
പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മത്തങ്ങവിത്ത് ശരീരഭാരം നിയന്ത്രിക്കാനും സഹായകമാണ്