ശൈത്യകാലം ആരോഗ്യകരമാക്കാം; രോഗപ്രതിരോധത്തിന് സുഗന്ധവ്യഞ്ജനങ്ങൾ

വെബ് ഡെസ്ക്

ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുവാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നവയാണ് സുഗന്ധവ്യഞ്ജനങ്ങൾ. പല രോഗങ്ങളുടെയും ശമനത്തിനായി ഒറ്റമൂലികളായും ഇവ ഉപയോഗിക്കാറുണ്ട്

ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ജലദോഷം, വരണ്ട ചുമ, കൊളസ്ട്രോൾ, പ്രമേഹം, മൈഗ്രെയ്ൻ, രക്തസമ്മർദ്ദം തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാം

ശൈത്യകാലത്ത് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സുഗന്ധവ്യഞ്ജനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

കറുവപ്പട്ട

ആന്റിഓക്സിഡന്റ്, ആന്റി ഡയബറ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാൽ സമ്പന്നമാണ് കറുവപ്പട്ട. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും കറുവപ്പട്ട പല രീതിയില്‍ ഉപയോഗിക്കാം

മഞ്ഞൾ

വിറ്റാമിൻ എ, തയാമിൻ, റിബോഫ്ലേവിൻ, വിറ്റാമിൻ സി, കാത്സ്യം, ഫോസ്ഫറസ്, അയൺ, സോഡിയം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. അർബുദ സാധ്യത കുറയ്ക്കാനും ചർമ പ്രശ്നങ്ങളെ നേരിടാനും ഉത്തമമാണ്

ഇഞ്ചി

രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനും അർബുദം പ്രതിരോധിക്കുന്നതിനുമെല്ലാം ഉത്തമമാണ് ഇഞ്ചി. ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുന്നതിനും സഹായിക്കും

കുരുമുളക്

ആന്റി ബാക്ടീരിയൽ, ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിട്ടുണ്ട്. അണുബാധ തടയുവാനും സ്വാഭാവികമായി പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിൻ സിയും ഇവയിലുണ്ട്

ഏലക്ക

ഏലക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാത സാധ്യതകള്‍ കുറയ്ക്കുന്നു. നാരുകളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങളും ഏലക്കയില്‍ അടങ്ങിയിട്ടുണ്ട്