വെബ് ഡെസ്ക്
സ്‌ട്രോബെറിയുടെ ഭംഗിയും രുചിയും എല്ലാവരേയും ആകർഷിക്കാറുണ്ട്. അതുപോലെ തന്നെ പോഷകസമ്പന്നവുമാണ് സ്ട്രോബെറി
ആന്റി ഓക്‌സിഡന്റുകൾ, പ്രോട്ടീൻ, വിറ്റാമിൻ എന്നിങ്ങനെ ശരീരത്തിനാവശ്യമായ പോഷകഘടകങ്ങളാൽ സമൃദ്ധമാണ് സ്ട്രോബെറി
എല്ലാജിക് ആസിഡ്, ആന്തോസയാനിൻസ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഫലമാണ് സ്ട്രോബെറി
സ്ട്രോബെറിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കും. രോഗങ്ങൾക്കെതിരെ പോരാടാനുള്ള ആരോഗ്യം നൽകും
സ്ട്രോബെറിയിൽ ഉൾച്ചേർന്നിട്ടുള്ള ഘടകങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും പ്രായം കൂടുംതോറുമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും
സ്ട്രോബെറിയിലെ ഫ്ലാവോനോയ്ഡ്സിന്റെ സാന്നിധ്യം കണ്ണിന്റെ ആരോഗ്യപരിപാലനത്തിന് നല്ലതാണ്. തിമിരം, പ്രായമാകുമ്പോഴുണ്ടാകുന്ന കണ്ണുകളുടെ മാക്യുലർ ഡീജനറേഷൻ എന്നിവയിൽ നിന്ന് ഇവ സംരക്ഷിക്കും
പ്രോട്ടീനായ കൊളാജിൻ സ്ട്രോബെറിയിലുണ്ട്. ഇത് ചർമം ചുളിയാതിരിക്കാനും മറ്റ് ചർമ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകും
ഫൈബർ ഒരുപാട് അടങ്ങിയ ഫലമാണ് സ്ട്രോബെറി. ഇത് ദഹനം സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യും