വെബ് ഡെസ്ക്
ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്തണമെങ്കിൽ കൃത്യമായ വ്യായാമം കൂടിയേ തീരൂ. നമ്മുടെ മനസിനും ശരീരത്തിനും ഉന്മേഷം പകരാൻ വ്യായാമം ഏറെ നല്ലതാണ്.
പൊണ്ണത്തടി
അമിതവണ്ണം കുറയ്ക്കാനും അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും എല്ലാ ദിവസവുമുള്ള വ്യായാമം നല്ലതാണ്. കൃത്യമായ വ്യായാമം ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യും.
പ്രമേഹം
പ്രമേഹം നിയന്ത്രിക്കാൻ പല വിധത്തിലുള്ള വ്യായാമം സഹായിക്കുമെങ്കിലും ഏറ്റവും നല്ലത് നീന്തൽ, വേഗത്തിലുള്ള നടത്തം, സൈക്ലിങ് എന്നിവ ചെയ്യുന്നതാണ്. എന്നാല്‍, പ്രമേഹമുള്ളവർ വ്യായാമം ചെയ്യുന്നതിന് മുൻപായി ഡോക്ടറുടെ നിർദേശം തേടണം.
സന്ധിവേദന
വ്യായാമത്തിലൂടെ സന്ധികളുടെ ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ ബലം വർധിപ്പിക്കാനും സാധിക്കും. ഇതിനായി യോഗ, നീന്തൽ എന്നിവ ചെയ്യുന്നത് ഗുണം ചെയ്യും.
കൃത്യമായ ഉറക്കം
വ്യായാമം വഴി ഉറക്കമില്ലായ്മ മാറ്റാൻ സാധിക്കുമെന്നാണ് ചില ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. കൃത്യമായ ഉറക്കം ലഭിക്കാൻ എയറോബിക് വ്യായാമം ഏറെ സഹായകമാണ്. നീന്തൽ, നടത്തം തുടങ്ങിയ കാർഡിയോ വ്യായാമങ്ങൾ ഉറക്കം ലഭിക്കാൻ സഹായിക്കും.
ഹൃദയ സംബന്ധമായ അസുഖങ്ങൾ
വ്യായാമം ചെയ്യാത്ത ശരീരത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത കൂടുതലാണ്. ഏതു തരത്തിലുള്ള വ്യായാമവും ഹൃദയാരോഗ്യത്തിന് നല്ലതാണ്. വ്യായാമം ഓക്സിജൻ വിതരണം മെച്ചപ്പെടുത്തുകയും, ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൃത്യമാക്കുകയും ചെയ്യുന്നു.
ആസ്മ
ശാരീരിക ആരോഗ്യത്തിനും ശ്വാസകോശാരോഗ്യത്തിനും വ്യായാമം പ്രധാനമാണ്. ദിവസേനയുള്ള വ്യായാമം വഴി ആസ്മയുള്ളവർക്ക് ശ്വസനശേഷി മെച്ചപ്പെടുത്താൻ കഴിയും. യോഗ, നീന്തൽ, നടത്തം എന്നീ വ്യായാമങ്ങൾ ആസ്മയുള്ളവർക്ക് ഗുണം ചെയ്യും.
ഡിമെൻഷ്യ
ഓട്ടം, നീന്തൽ, നൃത്തം, എന്തെങ്കിലും സ്പോർട്സിൽ പങ്കെടുക്കുന്നവർ, ജിമ്മിൽ പോകുന്നവർ എന്നിവരിൽ ഡിമെൻഷ്യ ബാധ 17 ശതമാനം കുറവുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.