വെബ് ഡെസ്ക്
ഭക്ഷണത്തിലൂടെയും അല്ലാതെയും ധാരാളം ഉപ്പ് കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്ന ഈ അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.
ഉയർന്ന രക്തസമ്മർദം: ഉപ്പ് അമിതമായി കഴിക്കുന്നത് രക്താതിമർദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു
ഹൃദ്രോഗം: അമിതമായി ഉപ്പ് കഴിക്കുന്നത് ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയുൾപ്പടെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു
പക്ഷാഘാതം: ഉയർന്ന ഉപ്പ് ഉപഭോഗം രക്തസമ്മർദം വർധിപ്പിക്കുകയും രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. ഇതുമൂലം പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്
വൃക്കക്ഷതം: അമിതമായി ഉപ്പ് കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും വൃക്കരോഗത്തിലേക്ക് നയിക്കുകയും ചെയ്യും
ഓസ്റ്റിയോപൊറോസിസ്: ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് മൂത്രത്തിലൂടെ കാത്സ്യം നഷ്ടപ്പെടുന്നതിനും എല്ലുകളെ ദുർബലപ്പെടുത്തുന്നതിലും ഓസ്റ്റിയോപൊറോസിസ് സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകുന്നു
അർബുദം: അമിതമായ ഉപ്പ് അപഭോഗം വയറിൽ അർബുദമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു
വീക്കം: ഉയർന്ന സോഡിയം അളവ് ശരീരത്തിൽ വെള്ളം നിലനിർത്താൻ ഇടയാക്കുന്നു. ഇത് വീക്കത്തിനും ശരീരം വീർക്കുന്നതിനും കാരണമാകും
ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ: അമിതമായി ഉപ്പ് കഴിക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തും. ഇത് പേശികളിലെ വേദന, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു
നിർജലീകരണം: ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് അമിതമായ ദാഹത്തിന് കാരണമാകും. വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ അത് നിർജലീകരണത്തിനു കാരണമാകും
തലവേദന: ഉപ്പ് അമിതമായി കഴിച്ചാൽ ചിലരിൽ അത് തലവേദനയോ മൈഗ്രേയ്‌നോ ഉണ്ടാകാൻ കാരണമായേക്കാം