വെബ് ഡെസ്ക്
വളരെ കുറഞ്ഞ കാലറി അടങ്ങിയതാണ് ബീറ്റ്‌റൂട്ട്- വെള്ളരിക്ക റായ്ത. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ബീറ്റ്‌റൂട്ട്, വെളളരിക്ക, തൈര് എന്നിവയില്‍ പ്രോബയോട്ടിക്‌സ്, കാത്സ്യം, ആന്റിഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍ തുടങ്ങിയ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്
ബീറ്റ്‌റൂട്ട്-വെള്ളരിക്ക റായ്ത ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
109 കാലറി മാത്രം വരുന്ന ബീറ്റ്‌റൂട്ട്- വെള്ളരിക്ക റായ്ത മിഡ്-മീലായോ ഉച്ചഭക്ഷണമായോ കഴിക്കാവുന്നതാണ് (നിര്‍ദ്ദേശിക്കുന്ന അളവ് അനുസരിച്ച് മാത്രം കഴിക്കുക)
എങ്ങനെ തയാറാക്കാം?
കൊഴുപ്പ് കുറഞ്ഞ തൈര് അരക്കപ്പ്, 2 ടേബിള്‍സ്പൂണ്‍ ചിരണ്ടിയ ബീറ്റ്‌റൂട്ട്, 2 ടേബിള്‍സ്പൂണ്‍ വെളളരിക്ക, 3 കുതിര്‍ത്ത ബദാം, ഒരു ടാസ്പൂണ്‍ മാതളം, മല്ലിയില, 2 പച്ചമുളക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്, ജീരകപ്പൊടി ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്
കുഴിയുള്ള പാത്രത്തിലേക്ക് ചിരണ്ടിയെടുത്ത ബീറ്റ്‌റൂട്ടും വെള്ളരിക്കയും ചേർത്ത് തൈര് ഒഴിച്ച് ഇളക്കുക. പാകത്തിന് ഉപ്പും അല്‍പം ജീരകപ്പൊടിയും ചേര്‍ത്ത് വീണ്ടും ഇളക്കുക
ഇതിലേയ്ക്ക് മുളകും മല്ലി ചെറുതായി അരിഞ്ഞതും മാതളവും ബദാമും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം കഴിക്കാവുന്നതാണ്