വെബ് ഡെസ്ക്
അമ്മമാരുടെ ഉത്തരവാദിത്തങ്ങള്‍ ഏറെ ബുദ്ധിമുട്ടുള്ളതും വളരെയേറെ ക്ഷമയും ഊര്‍ജവും ആവശ്യമായി വരുന്നതുമാണ്
കുഞ്ഞുങ്ങളെപ്പോലെതന്നെ അമ്മമാര്‍ക്കും മതിയായ പോഷണങ്ങള്‍ ലഭിക്കേണ്ടത് അനിവാര്യമാണ്
കുട്ടികള്‍ക്കും അമ്മമാര്‍ക്കും ഒരുപോലെ ആരോഗ്യം പ്രദാനം ചെയ്യുന്ന 8 ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം
ചിയാ സീഡ്‌സ്
ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് ചിയാ സീഡ്‌സ്. ഇത് ഹൃദ്രോഗത്തെ തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയുന്നു
ബ്ലൂബെറി
വിറ്റാമിന്‍ കെ, സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമായ ബ്ലൂബെറി എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്
ക്വിനോവ
അമിനോ ആസിഡുകള്‍, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ക്വിനോവ. ധാന്യങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്ന ഇത് ദഹനത്തിന് വളരെ നല്ലതാണ്
ചീര
ഇരുമ്പ്, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമൃദ്ധമായ ചീര ആരോഗ്യമുള്ള ചര്‍മത്തിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്
ഗ്രീക്ക് യോഗര്‍ട്ട്
ഗ്രീക്ക് യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ പേശികളുടെ വളര്‍ച്ചയ്ക്കും പേശീകോശങ്ങളുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്നു
മധുരക്കിഴങ്ങ്
വിറ്റാമിന്‍ സി, എ, പൊട്ടാസ്യം, നാരുകള്‍ എന്നിവയാല്‍ സമൃദ്ധമായ മധുരക്കിഴങ്ങ്, കാഴ്ചശക്തി, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
ബദാം
ബദാമിലടങ്ങിയ മഗ്നീഷ്യം, വിറ്റാമിന്‍ എ, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവ മസ്തിഷകത്തിന്റെ പ്രവര്‍ത്തനത്തെയും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു
ഒമേഗ 3 അടങ്ങിയ മത്സ്യം
ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3, വിറ്റാമിന്‍ ബി12, പ്രോട്ടീനുകള്‍ എന്നിവ ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് തടയുന്നതിനൊപ്പം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയുന്നു