വെബ് ഡെസ്ക്
എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പോഷകങ്ങളടങ്ങിയ ഡയറ്റ് ശീലമാക്കുന്നതുവഴി എല്ലുകള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാകാന്‍ സാധ്യതയുള്ള പരുക്കുകള്‍ ഒരു പരിധിവരെ പ്രതിരോധിക്കാനാകും
എല്ലുകളുടെ നിര്‍മാണത്തിന് കാല്‍സ്യവും വിറ്റാമിന്‍ ഡിയും അത്യാവശ്യമാണ്. എല്ലുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് മുതിര്‍ന്നവര്‍ക്ക് ഒരു ദിവസം 10 മൈക്രോഗ്രാം വിറ്റാമിന്‍ ഡിയും 700 എംജി കാല്‍സ്യവും ആവശ്യമാണ്. അതിനായി സന്തുലത ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്
പാല്‍
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കാല്‍സ്യത്തിന്‌റെ മികച്ച സ്രോതസാണ് പാല്‍
സോയ പാല്‍
പാല്‍ കുടിക്കാത്തവര്‍ക്ക് സോയ പാല്‍ ഉപയോഗിക്കാം. കാല്‍സ്യത്തിനൊപ്പം പ്രോട്ടിന്‌റെയും ഉറവിടമാണ് സോയപാല്‍
ഗ്രീന്‍ സ്മൂത്തി
ചീര, കെയ്ല്‍ തുടങ്ങിയ പച്ചിലകള്‍ കാല്‍സ്യത്തിന്‌റെ പ്രകൃതിദത്ത സ്രോതസാണ്
ബ്രക്കോളി ജ്യൂസ്
കാല്‍സ്യത്തിനു പുറമേ എല്ലുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയതാണ് ബ്രക്കോളി
ഓറഞ്ച് ജ്യൂസ്
എല്ലുകളെ ശക്തമാക്കാന്‍ സഹായിക്കുന്ന കൊളാജന്‌റെ ഉല്‍പ്പാദനം കൂട്ടാന്‍ സിട്രസ് വിഭാഗത്തില്‍പെട്ട ഓറഞ്ച് സഹായിക്കും
ഗ്രീന്‍ ടീ
ആന്‌റിഓക്‌സിഡന്‌റുകള്‍ നിറഞ്ഞ ഗ്രീന്‍ടീ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തമമാണ്