കറുമുറെ കൊറിക്കാം ഉരുളക്കിഴങ്ങ് ചിപ്സ്

വെബ് ഡെസ്ക്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുളള സ്‌നാക്കാണ് ഉരുളക്കിഴങ്ങ് ചിപ്‌സ്

എപ്പോഴും കടയില്‍ നിന്ന് വാങ്ങാതെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉരുളക്കിഴങ്ങ് ചിപ്സുണ്ടാക്കാം. അതാണ് ആരോഗ്യത്തിനും നല്ലത്.

വലിയ ചെലവില്ലാതെ സിമ്പിളായി രുചികരമായ ഉരുളക്കിഴങ്ങ് ചിപ്സ് വീട്ടില്‍ തന്നെയുണ്ടാക്കാം. ഇതിനായി ഉരുളക്കിഴങ്ങ് കൂടാതെ എണ്ണ, ഉപ്പ് എന്നിവ മാത്രം മതി.

ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് വൃത്തിയാക്കുക. ഉരുളക്കിഴങ്ങ് സ്ലൈസറോ, പീലറോ ഉപയോഗിച്ച് നേര്‍ത്ത രീതിയില്‍ തിളച്ച എണ്ണയിലേക്ക് മുറിച്ചിടാം. ഗോള്‍ഡന്‍ കളറാകുന്നത് വരെ ഹൈ ഫ്‌ളെയിമിലിട്ട് വറുത്തെടുക്കുക.

ഓരോ ഉരുളക്കിഴങ്ങുകളായി വറുത്തെടുക്കാന്‍ ശ്രദ്ധിക്കണം.

വറുത്തെടുത്തതിന് ശേഷം ഇഷ്ടത്തിനനുസരിച്ച് ഉപ്പും മുളകുപൊടിയും വിതറി മിക്‌സാക്കി കഴിക്കാം. മുളകുപൊടിക്ക് പകരം പെറി പെറി പൗഡറോ ചാട്ട് മസാലയോ ഉപയോഗിക്കാം.

ഉയര്‍ന്ന കലോറിയും പോഷകങ്ങള്‍ കുറവുള്ളതുമായ സ്നാക്കാണിത്. പതിവ് ഉപയോഗം അമിതവണ്ണത്തിന് കാരണമാകും.

ഒരുതവണ വറുത്ത എണ്ണയില്‍ തന്നെ വീണ്ടും ചിപ്സ് വറുത്താല്‍ ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെ വിവിധ രോഗങ്ങള്‍ക്കും കാരണമാകും.