വെബ് ഡെസ്ക്
സൂര്യാഘാതം, സൂര്യാതപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ ഉടന്‍ തണലുള്ള സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കുക
കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക, ശരീരം തുടയ്ക്കുക
കൈകാലുകളും മുഖവും കഴുകുക, കുളിക്കുക
പൊള്ളിയ ഭാഗത്ത് കുമിള രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ പൊട്ടിക്കരുത്
ധാരാളം വെള്ളം കുടിക്കുക
ഫാന്‍, എ സി അല്ലെങ്കില്‍ വിശറി ഉപയോഗിച്ച് ശരീരം തണുപ്പിക്കുക
ബോധക്ഷയം ഉണ്ടാവുകയോ ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ചെയ്താല്‍ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിച്ചാല്‍ ഒരു പരിധിവരെ സൂര്യാഘാതത്തില്‍ നിന്ന് രക്ഷ നേടാം