ശരീരഭാരം കുറയ്ക്കണോ? രാവിലെ ഹെര്‍ബല്‍ പാനീയങ്ങള്‍ പരീക്ഷിക്കാം

വെബ് ഡെസ്ക്

ഉലുവ വെള്ളം

രാവിലെ കയ്പ്പ് നിറഞ്ഞ വെള്ളം കുടിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലായിരിക്കാം. എന്നാല്‍ ഉലുവയിലെ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ്

ജീരകവെള്ളം

ജീരകവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും. ദഹനക്കേടിനും മലബന്ധത്തിനും പരിഹാരമാണ്

ഇഞ്ചി വെള്ളം

ദഹനപ്രക്രിയ വേഗത്തിലാക്കാനും വയറിന്റെ അസ്വസ്ഥത മാറ്റാനും ഇഞ്ചി വെള്ളം നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ആന്റി സെപ്റ്റിക് ഗുണങ്ങളുമുണ്ട്

ആന്റിഓക്‌സിഡന്റുകൾ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും കൊളാജന്റെ തകർച്ചയെ മന്ദഗതിയിലാക്കുകയും ചർമ്മത്തെ ചെറുപ്പമായി സൂക്ഷിക്കുന്നു

തുളസി വെള്ളം

രാവിലെ വെറുംവയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുകയും ദഹനം സുഗമമാക്കുന്നതിലൂടെ ആമാശയം ശുദ്ധീകരിക്കുകയും ചെയ്യുന്നു

തുളസി ഇലകളിൽ ആൻ്റി ഓക്സിഡൻ്റിൻ്റെ അളവ് കൂടുതലാണ്. ഇത് കുടലുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു

കറ്റാർവാഴ വെള്ളം

ആമാശയത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള ഉത്തമ പരിഹാരമാണ് കറ്റാർവാഴ. ഇത് വയർ നിറഞ്ഞ അനുഭൂതി നൽകുന്നു. അങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു

നെല്ലിക്ക നീര്

നെല്ലിക്കയിൽ പോഷക ഗുണം ധാരാളമുണ്ട്. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിന് സഹായിക്കുന്നു. ദിവസവും നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പ്രായവുമായി ബന്ധപ്പെട്ട പേശികളുടെ ബുദ്ധിമുട്ടുകളെ കുറയ്ക്കുകയും ചെയ്യുന്നു