വെബ് ഡെസ്ക്
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യം മോശമായാല്‍ ആരോഗ്യത്തെ മൊത്തത്തില്‍ ബാധിക്കും
പ്രായമാകുന്തോറും എല്ലുകളുടെ ബലം ക്ഷയിച്ച് തുടങ്ങും. അതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പരിശ്രമിക്കണം
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ആയുർവേദത്തിൽ മാര്‍ഗങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം
ചിറ്റമൃത്
ചെമ്പ്, ഇരുമ്പ്, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ചിറ്റമൃത്. ഇവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
ജമന്തി
ജമന്തിയില്‍ കാത്സ്യം, സിലിക്കണ്‍ എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നു
ഇഞ്ചിപ്പുല്ല്
എല്ലുകളുടെ രൂപീകരണം മെച്ചപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകള്‍ തടയാനും സഹായിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു
മുത്തിള്‍
സന്ധി വേദനയില്‍നിന്ന് ആശ്വാസം നല്‍കാന്‍ മുത്തിള്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് സന്ധിവേദനയില്‍നിന്ന് ആശ്വാസം നൽകുന്നത്
സോയ
സോയാബീനില്‍ ഐസോഫ്‌ളേവോണ്‍സ് അടങ്ങിയിരിക്കുന്നു. ഇവ ആന്റി ഓക്‌സിഡന്റ് പ്രവര്‍ത്തനം ഉണ്ടാക്കുകയും അതുവഴി അസ്ഥികളെ ഫ്രീ റാഡിക്കല്‍ ഡാമേജില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു