വെബ് ഡെസ്ക്
ആഗോള തലത്തില്‍ തന്നെ നിരവധി ജീവനുകളെടുക്കുന്ന ഒന്നാണ് ശ്വാസകോശ രോഗങ്ങള്‍.
നേരത്തെ തിരിച്ചറിഞ്ഞു നല്‍കേണ്ട ചികിത്സ രോഗ പ്രതിരോധത്തില്‍ ഏറെ പ്രധാനമാണ്.
ശ്വാസകോശാരോഗ്യം നിലനിര്‍ത്താന്‍ ചില നല്ല ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ മാത്രം മതി
പുകവലി ഒഴിവാക്കാം - അമിതമായ പുകവലി എംഫയ്സിമ, ബ്രോങ്കൈറ്റിസ്, ശ്വാസകോശാര്‍ബുദം മുതലായ രോഗങ്ങള്‍ക്ക് വഴിതെളിക്കുന്നു.
വ്യായാമം പതിവാക്കാം - നടത്തം, നീന്തല്‍, സൈക്ലിങ് തുടങ്ങിയ ലഘു വ്യായാമങ്ങള്‍ പോലും ശ്വസന പേശികളെ ശക്തിപ്പെടുത്തുകയും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ശുചിത്വം പ്രധാനം - വ്യക്തിശുചിത്വം ജീവിത ശൈലിയില്‍ ഉള്‍പ്പെടുത്താം. പതിവായി കൈകഴുകുക, ശ്വാസകോശ സംബന്ധമായ അണുബാധയുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക എന്നിവയിലൂടെ രോഗസാധ്യത കുറയ്ക്കാനാവും.
ആരോഗ്യകരമായ ഭക്ഷണക്രമം - പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമായ ആഹാരം ശീലിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
മലിനീകരണ നിയന്ത്രണം - ഹാനികരമായ കണങ്ങളുമായോ രാസവസ്തുക്കളുമായോ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ മാസ്‌ക് ധരിക്കാം
മലിനമായ അന്തരീക്ഷത്തിലെ ജീവിതം ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.