വെബ് ഡെസ്ക്
ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ഉള്ളി ഇതിനൊരു പ്രധാന പരിഹാര മാര്‍ഗമാണ്
ഉള്ളിയിലെ സള്‍ഫര്‍ തലയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടി വളരാന്‍ സഹായിക്കുന്നു. ശിരോചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെയും ഉള്ളിനീര് പ്രതിരോധിക്കുന്നു
സവാള കഷ്ണങ്ങളാക്കി മിക്‌സിയിലടിച്ച് നീര് പിഴിഞ്ഞെടുക്കാം. തുടർന്ന് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിക്കുക
15 മിനുറ്റിനു ശേഷം കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുന്നത് ഉത്തമം
ആഴ്ചയില്‍ മൂന്നു തവണ വരെ ഈ രീതി തുടരാം. മുടി കൊഴിച്ചില്‍ അകന്ന് മുടി നന്നായി വളരാന്‍ സഹായിക്കുന്നു
ഉള്ളിനീരും തേനും യോജിപ്പിച്ചും തലയില്‍ പുരട്ടാം
30 മിനുറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ ഒരു തവണ ഈ രീതി തിരഞ്ഞെടുക്കാം
ഒരു സ്പൂണ്‍ ഉള്ളിനീരും രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും മുടി വളര്‍ച്ചയെ സഹായിക്കും
മിശ്രിതം തലയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിച്ച ശേഷം ഒരു മണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ തല കഴുകാം. ആഴ്ചയില്‍ ഒരു തവണ ഇത് പരീക്ഷിക്കാം.