വെബ് ഡെസ്ക്
കുട്ടിക്കാലത്ത് നേരിടുന്ന മോശമായ അനുഭവങ്ങള്‍ ഭാവി ജീവിതത്തെയും ബാധിച്ചെന്നുവരാം. ഇത് കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ ആഘാതമേല്‍പ്പിക്കുന്നതിനും വളരുമ്പോള്‍ വൈകാരികമായി ദുർബലമാകുന്നതിനും കാരണമായേക്കാം. ഇമോഷണല്‍ ഡിസ്ഫങ്ഷന്റെ ഭാഗമാണിത്.
ഇമോഷണല്‍ ഡിസ്ഫങ്ഷന്‍ ഭാവിയിലെ ബന്ധങ്ങളെയും മോശമായി ബാധിക്കും. എന്നാല്‍ പലപ്പോഴും ഈ അവസ്ഥയിലാണെന്ന് സ്വയം തിരിച്ചറിയാന്‍ സാധിക്കാറില്ല
ദേഷ്യമോ സങ്കടമോ എന്തുതന്നെയായാലും അമിതമായി വികാരത്തിന് അടിമപ്പെടുന്നത് നല്ലതല്ല. ഇത് തിരിച്ചറിയേണ്ടതായുണ്ട്. എല്ലാക്കാര്യങ്ങളിലും പങ്കാളിയെ അമിതമായി ആശ്രയിക്കുന്നത് ഇമോഷണല്‍ ഡിസ്ഫങ്ഷന്റെ ഉദാഹരണമാണ്
പങ്കാളിയുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മാത്രം നിരന്തരം മുൻഗണന നൽകുന്നത് ഇമോഷണല്‍ ഡിസ്ഫങ്ഷന് കാരണമായേക്കാം. ഈ പ്രക്രിയയിൽ, അവർ അവരുടെ സ്വന്തം ആവശ്യങ്ങൾ പരിഗണിക്കുന്നതിനെ കുറിച്ച് പോലും ചിന്തിക്കുകയില്ല
തന്റെ ദൗർബല്യങ്ങൾ പുറത്ത് കാണിക്കാതിരിക്കുന്നതിനായി ചില കാര്യങ്ങൾ മറച്ചുവയ്ക്കുകയും ചില കാര്യങ്ങൾ മാത്രം മറ്റുള്ളവരോട് പങ്കുവയ്ക്കുകയും ചെയ്യുന്നത് തെറ്റിദ്ധരിക്കപ്പെടാൻ ഇടയാക്കിയേക്കാം. ഇമോഷണല്‍ ഡിസ്ഫങ്ഷൻ മൂലമാകാം ഇത്.
പലപ്പോഴും സ്നേഹമാണെന്ന് വ്യാഖ്യാനിച്ച് പങ്കാളിയെ വിമർശിച്ചുകൊണ്ട് മാത്രമിരിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള അമിതമായ വിമർശനം പങ്കാളിയുടെ ആത്മാഭിമാനത്തെ ബാധിക്കുകയും ആത്മവിശ്വാസം കുറയാൻ ഇടയാക്കുകയും ചെയ്യാം. ഇത് കുട്ടിക്കാലത്ത് അവർ നേരിട്ട ദുരനുഭവത്തിന്റെ വെളിച്ചത്തിലുണ്ടായ വിശ്വാസമില്ലായ്മയാകാം.
സ്വന്തം വീടുകളിലെ വഴക്കും ബഹളവും സംഘട്ടനങ്ങളും കണ്ട് വളർന്നവർ വളരുമ്പോൾ പലപ്പോഴും പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് കാണാം. അവർ അന്തർമുഖരും ആത്മവിശ്വാസമില്ലാത്തവരുമായി തീർന്നേക്കാം.
സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തന്ത്രമാണിത്. എന്നാൽ ബന്ധങ്ങൾ കൂടുതൽ വഷളാകുന്നതിലേയ്ക്ക് നയിച്ചേക്കാം. പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കാത്തത് അവരുമായി ബന്ധപ്പെട്ടവരില്‍ അകല്‍ച്ചയുണ്ടാക്കിയേക്കാം.
പലപ്പോഴും കടിഞ്ഞാണിടാത്ത അമിതമായ വൈകാരികത ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുക മാത്രമല്ല, അവരുടെ പങ്കാളികളെയും ആഴത്തിൽ മുറിവേൽപ്പിച്ചെന്ന് വരാം