വെബ് ഡെസ്ക്
5 മില്ലിമീറ്ററിൽ താഴെ നീളമുള്ള ഏത് തരത്തിലുള്ള പ്ലാസ്റ്റിക്കിന്റെയും ശകലങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. ഭക്ഷണം, പാനീയങ്ങള്‍ എന്നിവയില്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്
മൈക്രോപ്ലാസ്റ്റിക് പരിസ്ഥിതിയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുകയും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു
പുതിയ കണക്കനുസരിച്ച് സമുദ്രോപരിതലത്തിൽ ഏകദേശം 51 ട്രില്യണ്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യമുണ്ട്
മത്സ്യങ്ങൾ ഈ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അകത്താക്കുന്നതോടെ അവയെ ഭക്ഷിക്കുന്ന മനുഷ്യരിലും ഇതെത്തുന്നു. മലിനമായ ജലം വായു എന്നിവയിലൂടെയും മനുഷ്യ ശരാരത്തിൽ മൈക്രോ പ്ലാസ്റ്റിക് എത്തുന്നു
പ്രതിവർഷം ഒരു മനുഷ്യൻ 50,000 മൈക്രോപ്ലാസ്റ്റിക് അകത്താക്കുന്നുവെന്നാണ് അനുമാനം. പ്ലാസ്റ്റിക്കിനെ കഠിനമാക്കാന്‍ ഉപയോഗിക്കുന്ന ബിപിഎ എന്ന രാസവസ്തു മനുഷ്യ ശരീരത്തിന് അപകടകരമാണ്
മനുഷ്യന്റെ കുടലിലെ ഡിസ്ബയോസിസ് എന്ന ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് മൈക്രോ പ്ലാസ്റ്റിക് കാരണമാകുന്നു
അർബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, അമിതവണ്ണം കരൾ രോഗങ്ങൾ എന്നിവയ്ക്ക് മൈക്രോപ്ലാസ്റ്റിക് കാരണമാകുന്നു
ലോകത്തെ പല രാജ്യങ്ങളും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും എണ്ണവും കുറയ്ക്കുന്നതിന് ഇടപെടൽ നടത്തുന്നുണ്ടെങ്കിലും ലക്ഷ്യം വിദൂരമാണ്.