കുട്ടികള്‍ക്ക് മധുരം എത്രയാകാം?

വെബ് ഡെസ്ക്

നമ്മുടെ ശരീരത്തിന് നിശ്ചിത അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ്‌സ് ആവശ്യമാണെന്ന് അറിയാമല്ലോ. നമ്മള്‍ കഴിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റ്‌സ് ഗ്ലൂക്കോസ് ആയി ശേഖരിക്കപ്പെടുകയും പിന്നീടത് ശരീരം ഊര്‍ജമായി ഉപയോഗിക്കുകയും ആണ് ചെയ്യുന്നത്.

നമ്മുടെ ശരീരം കാര്‍ബോ ഹൈഡ്രേറ്റ്സ് ശേഖരിക്കുന്നത് ലാക്ടോസ്, സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയ വിവിധ തരത്തിലുള്ള മധുരത്തില്‍ നിന്നാണ്. ഇവയെ നാച്ചുറല്‍ ഷുഗര്‍ എന്നാണ് വിളിക്കുന്നത്.

പ്രകൃതിദത്തമായ മധുരം അഥവാ നാച്ചുറല്‍ ഷുഗര്‍ കുട്ടികള്‍ക്ക് നല്ലതാണെങ്കിലും കൃത്രിമവും ശുദ്ധീകരിച്ചതുമായവ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും, അതായത് ബിസ്‌കറ്റ്‌സ്, ചോക്ലേറ്റ്‌സ്, കേക്ക്, പേസ്ട്രീ, ഐസ്‌ക്രീം, സോഡ, ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്‌സുകള്‍ എന്നിവയിലെല്ലാം കൃത്രിമവും ശുദ്ധീകരിച്ചതുമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്.

വളരുന്ന കുട്ടികള്‍ക്ക് ധാരാളം പോഷകവും കലോറിയും അത്യാന്താപേക്ഷിതമാണ്. മധുരം കഴിക്കാൻ ഈ പ്രായത്തില്‍ അതിയായ ആഗ്രഹമുണ്ടാകാം. എന്നാല്‍, നമ്മള്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്ന പഞ്ചസാര കലോറിയോ പോഷകമോ തരുന്നില്ല.

കുട്ടികള്‍ അമിതമായി മധുരം കഴിക്കുന്നത് പല്ല് ജീര്‍ണിക്കുന്നതിന്, ഫാറ്റി ലിവര്‍, പ്രമേഹം, ഗൗട്ട് തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമായേക്കാം

ലോകാരോഗ്യ സംഘടനയുടെ 2015ലെ നിര്‍ദേശ പ്രകാരം, കുട്ടികളും മുതിര്‍വരും ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ ഉപഭോഗത്തിന്റെ 10 ശതമാനം മാത്രമേ പഞ്ചസാര കഴിക്കാന്‍ പാടുള്ളു.

മധുരമില്ലാത്ത പ്രോസസ്ഡ് ഫുഡിലും ശരീരത്തിന് ഹാനികരമായ മധുരം അടങ്ങിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്.