വെബ് ഡെസ്ക്
പേശികൾ ദൃഢമാക്കുന്നു
സ്‌ട്രെങ്ത് ട്രെയിനിങ് ശരീരത്തിലെ പേശികളെ കേന്ദ്രീകരിച്ചിട്ടുള്ളതാണ്. പേശികള്‍ക്ക് കൂടുതല്‍ വ്യായാമം നല്‍കുന്നതിലൂടെ അവ ദൃഢതയുള്ളതാക്കി മാറ്റാനാകും
ശരീരഭാരം നിയന്ത്രിക്കും
കാര്‍ഡിയോ വ്യായാമങ്ങള്‍ ശരീരത്തിലെ കലോറിയാണ് എരിച്ച് കളയുക. എന്നാല്‍ സ്‌ട്രെങ്ത് ട്രെയിനിങ് ദീര്‍ഘകാലത്തേയ്ക്ക് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും
മസില്‍ മാസ് കൂടുന്നതിന് അനുസരിച്ച് മെറ്റബോളിസം വര്‍ധിക്കും. ദിവസവും സ്‌ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നവർക്ക് വിശ്രമവേളയിൽപോലും കൂടുതല്‍ കലോറി എരിയിച്ച് കളയാനാകും
എല്ലുകളുടെ ബലം വര്‍ധിപ്പിക്കും
സ്‌ട്രെങ്ത് ട്രെയിനിങ് എല്ലുകളുടെ വളർച്ചയെ സഹായിക്കും. പ്രായമാകുമ്പോൾ എല്ലുകളുടെ ബലം കുറയാതിരിക്കാന്‍ ഒരു പരിധിവരെ സഹായിക്കും
ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ധിക്കുന്നതിനാല്‍ സ്ത്രീകള്‍ക്ക് സ്‌ട്രെങ്ത് ട്രെയിനിങ് വളരെ പ്രധാനമാണ്. ഭാരം ഉപയോഗിച്ചിട്ടുള്ള വ്യായാമങ്ങളും സ്ട്രെഗ്ത് വ്യായാമങ്ങളും അസ്ഥികളുടെ സാന്ദ്രത വര്‍ധിപ്പിക്കും. ഒടിവുകള്‍ക്കുള്ള സാധ്യത കുറയ്ക്കും. അസ്ഥി സംബന്ധമായ മറ്റ് പ്രശ്‌നങ്ങളേയും പ്രതിരോധിക്കും
സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികള്‍, ടെന്‍ഡോണുകള്‍ എന്നിവ ശക്തിപ്പെടുത്താന്‍ സ്‌ട്രെങ്ത് ട്രെയിനിങ് സഹായിക്കും
ശക്തമായ പേശികള്‍ സന്ധികള്‍ക്ക് മികച്ച പിന്തുണയും സ്ഥിരതയും നല്‍കുന്നു, പരിക്കുകളുടെ സാധ്യത കുറയ്ക്കുന്നു. കൂടാതെ, സ്‌ട്രെങ്ത് ട്രെയിനിങ് ശരീരത്തിന്റെ സന്തുലിതാവസ്ഥയും ഏകോപനവും വര്‍ദ്ധിപ്പിക്കുന്നു, ഇത് അപകടങ്ങളില്‍ നിന്നുള്ള പരിക്കുകള്‍ കുറയ്ക്കുന്നു.
5. മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നു
സ്‌ട്രെങ്ത് ട്രെയിനിങിന് ശാരീരികാരോഗ്യം മാത്രമല്ല, മറിച്ച് മാനസിക ആരോഗ്യവും വര്‍ധിപ്പിക്കുന്നു
സ്‌ട്രെങ്ത് ട്രെയിനിങിന് ഉള്‍പെടെയുള്ള വ്യായാമങ്ങള്‍ ഉത്കണ്ഠ, സമ്മര്‍ദ്ദം, വിഷാദത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുന്നു.എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ പുറപ്പെടുവിപ്പിക്കുന്നു. ഇത് മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു