വെബ് ഡെസ്ക്
രാജ്യത്താകെ വേനൽ കനക്കുകയാണ്. ചൂടിന്റെ കാഠിന്യം ദിവസം തോറും വര്‍ധിച്ച് വരികയാണ്. ഇതോടെ ആരോഗ്യ പ്രശ്നങ്ങളും കൂടുന്നു
സൂര്യന്റെ ദോഷകരമായ കിരണങ്ങള്‍ അമിതമായി ശരീരത്തില്‍ ഏൽക്കുന്നത് വഴി ചര്‍മത്തിന് പൊള്ളലേേൽക്കുന്നതാണ് സൂര്യാതപം
സൂര്യപ്രകാശം ചര്‍മത്തില്‍ പതിക്കുന്നത് വഴി ശരീര ഭാഗങ്ങൾക്ക് വീക്കമടക്കമുളള പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്
പകല്‍ 10 മണിക്കും നാല് മണിക്കും ഇടയിലുളള വെയില്‍ ഏല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് നല്ല മാര്‍ഗം
ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുന്നത് കറുത്ത പാടുകള്‍, ചര്‍മത്തില്‍ ചുളിവുകള്‍, ചര്‍മ കാന്‍സര്‍ എന്നിവയ്ക്കുളള സാധ്യത വര്‍ധിപ്പിക്കുന്നു
ഇളം നിറമുളളതും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് വേനല്‍ക്കാലത്ത് നല്ലത്. അതോടൊപ്പം സണ്‍ഗ്ലാസുകളും ഉപയോഗിക്കാം
ചര്‍മത്തിനനുസരിച്ചുളള സണ്‍സ്‌ക്രീം ഇടയ്ക്കിടയ്ക്ക് ചര്‍മത്തില്‍ പുരട്ടാവുന്നതാണ്. മുഖത്തും മറ്റ് ശരീര ഭഗങ്ങളിലും ഐസ് കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്
ധാരാളം വെളളം കുടിച്ച് ശരീരത്തില്‍ ജലാംശം കുറയാതെ നിലനിര്‍ത്തുക എന്നത് പ്രധാനമാണ്
വെളളത്തിന് പുറമേ നാരങ്ങ വെളളം, ഇളനീര്‍ എന്നിങ്ങനെയുളള പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ക്ഷീണമകറ്റാന്‍ സാധിക്കുന്നു