വെബ് ഡെസ്ക്
1. മാതളം
അയണ്‍, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയുടെ കലവറയാണ് മാതളം. ഇതില്‍ അടങ്ങിയിട്ടുള്ള അബ്സോര്‍ബിക് ആസിഡ് ശരീരത്തിലെ ഇരുമ്പിന്‍റെ അംശം വര്‍ദ്ധിപ്പിക്കുകയും രക്തത്തിന്‍റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. നിത്യേനയുള്ള ഭക്ഷണത്തില്‍ മാതളവും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും
2. വാഴപ്പഴം
വാഴപ്പഴം അയണ്‍ കൊണ്ട് സമ്പന്നമായതുകൊണ്ട് തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടുന്നതിന് ഇവ സഹായിക്കുന്നു. കൂടാതെ, ബി കോംപ്ലക്സ് വിറ്റാമിന്‍ ആയ ഫോളിക് ആസിഡും വാഴപ്പഴത്തില്‍ ധാരാളമായുണ്ട്. ഇത് ചുവന്ന രക്തകോശാണുക്കളെ വര്‍ദ്ധിപ്പിക്കുന്നു.
3. ആപ്പിള്‍
അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ നിത്യവും ഒരു ആപ്പിള്‍ വീതം കഴിക്കുന്നത് രക്തത്തിന്‍റെ അളവ് വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
4. പ്രൂണ്‍സ്
പഴുത്ത പ്ലം ഉണക്കിയതിനെയാണ് പ്രൂണ്‍ എന്ന പറയുന്നത്. അയണും വിറ്റാമിന്‍ സിയും ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ, ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വര്‍ധിപ്പിക്കുന്ന മഗ്നീഷ്യത്തിന്‍റെ വലിയൊരു സ്രോതസ്സാണിത്. മഗ്നീഷ്യം ശരീരത്തിലെ ഓക്സിജന്‍ സഞ്ചാരത്തെ സുഖകരമാക്കുന്നു.
5. ഓറഞ്ച്
വിറ്റാമിന്‍ സിയുടെ സഹായമില്ലാതെ അയണ്‍ ശരീരത്തില്‍ പൂര്‍ണമായും ആഗിരണം ചെയ്യപെടുകയില്ല. അയണ്‍ അടങ്ങിയ ഭക്ഷണത്തോടൊപ്പം വിറ്റാമിന്‍ സിയും കഴിക്കേണ്ടതാണ്.
6. ഈന്തപ്പഴം
ഈ പഴവര്‍ഗത്തില്‍ മധുരം കൂടുതല്‍ ആയതുകൊണ്ട് തന്നെ പ്രമേഹം ഉള്ളവര്‍ ഇത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഈന്തപ്പഴം അയണിന്‍റെ കലവറയാണ്. നിത്യവും മൂന്നോ നാലോ ഈന്തപ്പഴം കഴിക്കുന്നത് എച്ച്ബി അളവ് കൂടുന്നതിന് സഹായിക്കും.