പാനിക് അറ്റാക്കും ആങ്സൈറ്റി അറ്റാക്കും വേർതിരിച്ച് അറിയാം; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങൾ

വെബ് ഡെസ്ക്

എന്താണ് പാനിക് അറ്റാക്കും ആങ്സൈറ്റി അറ്റാക്കും

പാനിക് അറ്റാക്ക് പെട്ടെന്നുണ്ടാകുന്നതാണ്. എന്നാൽ ആങ്സൈറ്റി അറ്റാക്ക് മനസിനെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള തുടർച്ചയായ പ്രശ്നങ്ങളിൽനിന്ന് ഉണ്ടാകുന്നതാണ്

ആങ്സൈറ്റി അറ്റാക്ക് ലക്ഷണങ്ങൾ

അകാരണമായ പിരിമുറുക്കം

ഉറക്കമില്ലായ്മ

അപകടങ്ങൾ വരാൻ പോകുന്നുവെന്ന തോന്നലിൽ നിന്നുണ്ടാകുന്ന പരിഭ്രാന്തി

വർധിച്ച ഹൃദയമിടിപ്പ്

തീവ്ര വേഗതയിൽ ശ്വാസമെടുക്കുക

അമിതമായ വിയർപ്പ്, ശരീരം വിറയൽ

പാനിക് അറ്റാക്കിലേക്ക് നയിക്കാവുന്ന കാരണങ്ങൾ

പ്രത്യകിച്ച് കാരണങ്ങളൊന്നുമില്ലാതെ അതിഭീകരമായ ഭയം മൂലം പെട്ടെന്നുണ്ടാകുന്ന അവസ്ഥയാണ് പാനിക് അറ്റാക്ക്.

തുടർച്ചയായി ആങ്സൈറ്റി പ്രശ്നം നേരിടുന്നവർക്കും പാനിക് അറ്റാക്കിനുള്ള സാധ്യതയുണ്ട്

പാനിക്ക് അറ്റാക്ക് ലക്ഷണങ്ങൾ

ശരീരം വിറയൽ

ഓക്കാനം

അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്

വായ വരളുക

തീവ്രമായ ശ്വാസതടസ്സം

വിയർപ്പ്

തലകറക്കം

പാനിക് അറ്റാക്ക്

പാനിക് അറ്റാക്ക് മിനിറ്റുകൾ മാത്രമേ നീണ്ടു നിൽകുകയുള്ളൂ

ആങ്സൈറ്റി അറ്റാക്ക്

ആങ്സൈറ്റി അറ്റാക്ക് ഉണ്ടാക്കുന്ന ഫലം മാസങ്ങളോളം നീണ്ടു നിൽക്കും

ചികിത്സയാണ് പ്രധാനം

മാനസികാരോഗ്യം ഉറപ്പു വരുത്താനായി വിദഗ്ധ ചികിത്സ നേടുകയാണ് പരിഹാരം.

മികച്ച ഒരു സൈക്കോളജിസ്റ്റിനെയോ, സൈക്ക്യാട്രിസ്റ്റിനെയോ ഇതിനായി ബന്ധപ്പെടുക.