ദേഷ്യമടക്കാന്‍ കഴിയുന്നില്ലേ, ശാന്തരാകാന്‍ ചില വഴികള്‍ പരീക്ഷിക്കാം

വെബ് ഡെസ്ക്

അശാന്തമായ മനസ് ജീവിതത്തെ നിരാശയിലേക്കും അസ്വസ്ഥതകളിലേക്കും തള്ളിവിട്ടേക്കാം.

ശരിയായ രീതിയിലുള്ള ശ്വസന വ്യായാമങ്ങള്‍ ദേഷ്യവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും. ദീര്‍ഘമായി ശ്വസിക്കുക. ഇത് പലതവണ ആവര്‍ത്തിക്കുന്നത് നല്ലതാണ്.

നിങ്ങള്‍ക്ക് ഉള്ളില്‍ അനുഭവപ്പെടുന്ന അമിത ദേഷ്യവും ആകുലതയും ആരെയും മുറിവേല്‍പ്പിക്കാത്ത രീതിയില്‍ പ്രകടിപ്പിക്കുക. സ്വയം അംഗീകരിക്കുക.

തുറന്നുസംസാരിക്കാം

നിങ്ങളുടെ ഉള്ളിലെ വേദനകള്‍, അസ്വസ്ഥതകള്‍ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം.

ചിന്തകളെ നിയന്ത്രിക്കാം

അനാവശ്യ ചിന്തകളും നെഗറ്റീവ് ചിന്തകളെയും അകറ്റി നിര്‍ത്താന്‍ ശ്രമിക്കാം.

അമിത ഉത്കണ്ഠയും ദേഷ്യവും മറ്റുമുള്ളപ്പോള്‍ നടക്കാനോ മറ്റോ പോകുന്നത് ശാന്തനാകാന്‍ സഹായിക്കും. നടത്തം ശരീരത്തില്‍ സെറോടോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കും.

അസ്വസ്ഥപ്പെടുത്തുന്ന സ്ഥലത്തുനിന്ന് വ്യക്തിയില്‍നിന്ന് മാറിനില്‍ക്കാം.

ശരീരത്തെ റിലാക്‌സ്ഡ് ആക്കാം. ഇതിനായി റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ പരിശീലിക്കാം.

ശുദ്ധവായു ശ്വസിക്കുക

ശരീരത്തിന് വേണം ഇന്ധനം

നിര്‍ജലീകരണവും അതുമുലമുണ്ടാകുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക.

മനസ്സ് വളരെ അസ്വസ്ഥമാണെങ്കില്‍ അക്കാര്യം ഡയറിയില്‍ കുറിച്ചുവയ്ക്കുക. നിങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്നത് അതേപടി എഴുതാം.

കളികളില്‍ ഏര്‍പ്പെടുക

മനസ്സ് വളരെ അസ്വസ്ഥമാകുമ്പോള്‍ രസിപ്പിക്കുന്ന ഏതെങ്കിലും കളികളില്‍ എര്‍പ്പെടുക. ചിരിപ്പിക്കുന്ന വീഡിയോകള്‍ കാണുക.