വെബ് ഡെസ്ക്
പകർച്ചവ്യാധികളും രോഗങ്ങളും ഏറ്റവും കൂടുതല്‍ പടരുന്ന സമയം ശൈത്യകാലമാണ്. സംസ്ഥാനത്തിപ്പോള്‍ കോവിഡ് അനുദിനം വർധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍
ശൈത്യകാലത്ത് എങ്ങനെ പ്രതിരോധശേഷി വർധിപ്പിക്കാമെന്ന് പറയുകയാണ് കൊച്ചി അമൃത ആശുപത്രിയിലെ ഡയറ്റീഷ്യനായ ഡോ. അഞ്ജു മോഹന്‍
വിറ്റാമിന്‍ സി, ഇ എന്നിവ ഉറപ്പാക്കുന്നതിനായി പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക
വ്യായാമം കൃത്യമായി ചെയ്യുന്നത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും
ഉറക്കം ഉറപ്പാക്കുക. ശരീരത്തിന് വിശ്രമം ലഭിക്കുന്ന സമയമാണ് ഉറക്കം. അത് നഷ്ടപ്പെടാതെ നോക്കുക
ശരീരത്തില്‍ ജലാംശം നിലനിർത്തുക. ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഇത് സഹായിക്കും
മാനസിക സമ്മർദ്ദം ശരീരത്തിന്റെ ആരോഗ്യമില്ലാതാക്കും. ഇത്തരം സാഹചര്യം ഒഴിവാക്കുക