വെബ് ഡെസ്ക്
വായ്‌നാറ്റത്തില്‍നിന്നും കേടുകളില്‍നിന്നും പല്ലിനെ സംരക്ഷിക്കാനുള്ള മാര്‍ഗമാണ് അവയെ വൃത്തിയായി സൂക്ഷിക്കുകയെന്നത്. പല്ലുകളെ വൃത്തിയും ആരോഗ്യവുമുള്ളതായി സംരക്ഷിക്കാന്‍ ഈ മാര്‍ഗങ്ങള്‍ പിന്തുടരൂ
1. കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുക
രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് പല്ല് തേക്കേണ്ടത് അനിവാര്യമാണ്. ഇത് വായിലെ അണുക്കളെയും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുവഴി വായ്‌നാറ്റം കുറയ്ക്കാവുന്നതാണ്
2. ശരിയായ രീതിയില്‍ പല്ല് തേക്കുക
പല്ല് തേക്കുമ്പോള്‍ വൃത്താകൃതിയില്‍ പല്ല് തേക്കാന്‍ ശ്രമിക്കണം. ബ്രഷ് വായില്‍ എല്ലായിടത്തും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
3. നാവ് വൃത്തിയാക്കാന്‍ മറക്കരുത്
അഴുക്ക് നിങ്ങളുടെ നാവില്‍ പറ്റിപിടിച്ചിരുന്നെന്ന് വരാം. ഇത് വായ്‌നാറ്റം ഉണ്ടാക്കുമെന്ന് മാത്രമല്ല, വായിലുണ്ടാകുന്ന മറ്റ് രോഗങ്ങള്‍ക്കും കാരണമായെന്ന് വരാം. പല്ല് തേക്കുമ്പോഴെല്ലാം ബ്രഷ് ഉപയോഗിച്ച് നാവും ഒന്ന് ബ്രഷ് ചെയ്യാന്‍ മറക്കരുത്
4. ഫ്‌ളൂറോയിഡ് ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കുക
ടൂത്ത് പേസ്റ്റുകളുടെ കാര്യത്തില്‍ വൈറ്റ്‌നിങ് പവര്‍, ഫ്ളേവര്‍ ഉണ്ടോയെന്ന് നോക്കുന്നതിനൊപ്പം അതില്‍ ഫ്‌ളൂറോയിഡ് അടങ്ങിയിട്ടുണ്ടോയെന്ന് നോക്കേണ്ടതും പ്രധാനമാണ്
വായുടെ ആരോഗ്യത്തില്‍ ഫ്‌ളൂറോയിഡിന് വലിയ പങ്കുണ്ട്. പല്ലുകള്‍ക്ക് കേടുവരാതെ സംരക്ഷിക്കാന്‍ ഫ്‌ളൂറോയിഡിന് സാധിക്കും. ഇത് പല്ല് പുഴുപ്പിന് കാരണമാകുന്ന കീടാണുക്കളോട് പൊരുതുകയും പല്ലിന് ഒരു സംരക്ഷണവലയം തീര്‍ക്കുകയും ചെയ്യുന്നു
5. ഫ്‌ളോസിങ് ചെയ്യാനും മറക്കരുത്
പല്ല് തേക്കുന്നത് പോലെ ഫ്‌ളോസിങ് ചെയ്യേണ്ടതും പ്രധാനമാണ്. പല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ചെറിയ ഭക്ഷണ കഷ്ണങ്ങള്‍ ബ്രഷ് ഉപയോഗിച്ച് മാത്രം നീക്കം ചെയ്യാന്‍ സാധിക്കില്ല
6. വെള്ളം നന്നായി കുടിക്കുക
വായുടെ ആരോഗ്യം ഉള്‍പ്പെടെ ശരീരത്തിന്റെ മൊത്ത ആരോഗ്യത്തിന് വെള്ളം നന്നായി കുടിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണം കഴിച്ചശേഷം വായ നന്നായി കഴുകാനും വെള്ളം കുടിക്കാനും മറക്കരുത്
ഇത് വായില്‍ ഒട്ടിപ്പിിച്ചിരിക്കുന്ന ആസിഡിക്കായ ഭക്ഷണങ്ങളും പാനീയങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുകയും വായ വൃത്തിയോടെ സൂക്ഷിക്കുകയും ചെയ്യുന്നു