വെബ് ഡെസ്ക്
ആര്‍ത്തവവിരാമം അടുക്കുമ്പോള്‍ സ്ത്രീകളുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കാം, അതിലൊന്നാണ് ശരീരഭാരം.
ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ആർത്തവ വിരാമ കാലത്തെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. അതിനായി, ആദ്യം ഉറക്കം ശരിയാക്കേണ്ടതുണ്ട്
ഉറക്കക്കുറവ് ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ബാധിച്ചെന്ന് വരാം. ഇത് വിശപ്പ് കൂടുന്നതിനും അധികം ആഹാരം കഴിക്കുന്നത് വഴി ശരീരഭാരം വർധിപ്പിക്കുന്നതിനും കാരണമാകുന്നു
ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണം. മാനസിക സമ്മർദവും ശരീരഭാരം കൂട്ടും. സമ്മർദമുണ്ടാകുന്ന കാര്യങ്ങളൊഴിവാക്കാൻ ശ്രമിക്കണം. അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ പരിശീലിക്കണം.
ആർത്തവ വിരാമം അമിതമായ വിശപ്പിന് കാരണമായാൽ പോലും കലോറി കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അതും കുറഞ്ഞ അളവിൽ പല തവണയായി കഴിക്കാൻ ശ്രമിക്കണം
ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അതിന് ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക
ശരീരത്തിന് ശരിയായ അളവിൽ വെള്ളം ലഭിക്കുന്നത് മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും
മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇഡലി, ദോശ, തൈര് തുടങ്ങിയ പ്രോബയോട്ടിക് അടങ്ങിയവയും ഉള്ളി, വെളുത്തുള്ളി, വാഴപ്പഴം, ശതാവരി തുടങ്ങിയ പ്രീബയോട്ടിക് ഉള്‍പ്പെട്ടവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.