വെബ് ഡെസ്ക്
ലോകത്തിലെ ഏറ്റവും സാധാരണമായ മരണകാരണമാണ് ഹൃദയാഘാതം. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിലെ തടസങ്ങളാണ് ഹൃദയാഘാതത്തിന് കാരണം
ഹൃദയാഘാതം മൂലമുളള മരണനിരക്ക് അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഹൃദയധമനികളിലെ ബ്ലോക്ക് തടയാനുള്ള ചില മാര്‍ഗങ്ങള്‍ പരിശോധിക്കാം
കൊഴുപ്പ് കൂടിയ ഭക്ഷണം ഒഴിവാക്കുക
ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഹൃദയ ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു
45 മിനുറ്റ് എയറോബിക് വ്യായാമം
ഏതെങ്കിലും തരത്തിലുള്ള എയ്‌റോബിക് സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വളരെ സഹായകമാണ്. നീന്തല്‍, ജോഗിങ്, വേഗത്തിലുള്ള നടത്തം, സൈക്ലിങ്, ഓട്ടം തുടങ്ങിയവ നല്ലതാണ്
പുകവലി ഒഴിവാക്കുക
പുകവലി ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു. സജീവവും നിഷ്‌ക്രിയവുമായ പുകവലി ഒഴിവാക്കല്‍ നിര്‍ബന്ധമാണ്
പ്രമേഹം നിയന്ത്രണവിധേയമാക്കുക
പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് നല്ലതാണ്
ഉചിതമായ ശരീരഭാരം നിലനിര്‍ത്തുക
അമിതവണ്ണം ഹൃദയത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്നു. അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്
രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ അളവും നിയന്ത്രിക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദവും രക്തത്തിലെ കൊളസ്ട്രോളും ഹൃദയത്തിലും ശരീരത്തിലെ മറ്റ് ചെറിയ ധമനികളിലും തടസങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും. അതുകൊണ്ട് ഇവ നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തുക