വെബ് ഡെസ്ക്
നോൺസ്റ്റിക്ക് പാത്രങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ).
നോൺ സ്റ്റിക്ക് പാത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഹോർമോൺ അസന്തുലിതാവസ്ഥ മുതൽ കാൻസർ വരെ ഉൾപ്പെടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ ഈ മാർഗ നിർദേശങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
ശൂന്യമായ പാൻ മുൻകൂട്ടി ചൂടാക്കുന്നത് ഒഴിവാക്കണം. കാരണം ഇത് വളരെ വേഗത്തിൽ ചൂടാവുകയും വിഷപ്പുക പുറത്തുവിടുകയും ചെയ്യുന്നു
ചെറുതും ഇടത്തരവുമായ തീയിൽ നോൺ സ്റ്റിക്ക് പാത്രങ്ങളിൽ പാചകം ചെയ്യുന്നതാണ് അനുയോജ്യം
നോൺ-സ്റ്റിക്ക് പാനുകളിൽ പാചകം ചെയ്യുമ്പോൾ ചിമ്മിനി അല്ലെങ്കിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ലതാണ്
കഴുകുമ്പോൾ നോൺ-സ്റ്റിക്ക് കോട്ടിങിൽ വല്ലാതെ അമർത്തി കഴുകാതിരിക്കാൻ ശ്രദ്ധിക്കുക. മൃദുവായ സ്പോഞ്ചും സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകുക
നോൺ സ്റ്റിക്ക് കോട്ടിങ് നശിക്കുമ്പോൾ പാത്രങ്ങൾ മാറ്റുക
സ്റ്റെയിൻലെസ് സ്റ്റീൽ, കാസ്റ്റ് അയേൺ, കല്ല്, മൺപാത്രങ്ങൾ എന്നിവയിൽ പാചകം ചെയ്യുന്നതാണ് നല്ലത്