വെബ് ഡെസ്ക്
ഓട്ടിസം അല്ലെങ്കിൽ ഓട്ടിസം സ്പെക്ട്രം ഡിസോഡർ (എഎസ്ഡി) എന്നത് ഒരു ന്യുറോ ഡെവലെപ്മെന്റൽ അവസ്ഥയാണ്. സാമൂഹിക ഇടപെടൽ, ആശയ വിനിമയം, പെരുമാറ്റത്തിലെ വ്യത്യസ്തത എന്നിവയിൽ ഓട്ടിസം ബാധിച്ച കുട്ടികൾ വെല്ലുവിളികൾ നേരിടുന്നു
ഈ അവസ്ഥ നേരത്തെ കണ്ടെത്തുന്നതും കൃത്യമായ പിന്തുണയും കുട്ടികളുടെ ജീവിത നിലവാരം കൃത്യമായി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആൽബർട്ട് ഐൻസ്റ്റീനും ഐസക് ന്യൂട്ടനും അടക്കമുള്ള ശാസ്ത്രജ്ഞർക്ക് ഓട്ടിസം ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു
ഓട്ടിസം ഉള്ള കുട്ടികളെ സഹായിക്കേണ്ടതും അവർക്കാവശ്യമായ രീതിയിൽ അവരെ പരിഗണിക്കേണ്ടതും മാതാപിതാക്കൾ ഉൾപ്പടെ അവർക്ക് ചുറ്റുമുള്ള എല്ലാവരുടെയും കടമയാണ്
അവർക്ക് അസാധാരണമായ കഴിവുകളുണ്ട്: ഓട്ടിസം ബാധിച്ച കുട്ടികൾക്ക് അതുല്യമായ കഴിവുകളും പ്രത്യേക കാഴ്ചപ്പാടുകളും ഉണ്ട്. അവരുടെ വ്യക്തിത്വം ഉൾക്കൊണ്ട് അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് ഈ കഴിവുകൾ പുറത്ത് കൊണ്ടുവരാൻ സഹായിക്കും
വ്യക്തിഗത വ്യത്യാസങ്ങളെ മാനിക്കുക: കുട്ടികളുടെ ശക്തികളും വെല്ലുവിളികളും തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുക. എത്ര ചെറുതാണെങ്കിലും നേട്ടങ്ങൾ ആഘോഷിച്ച് പോസിറ്റീവായ ഒരു അന്തരീക്ഷം വളർത്തിയെടുക്കുക
ഒരു ഘടനാപരമായ അന്തരീക്ഷം സൃഷ്ടിക്കുക: കുട്ടിക്ക് കൂടുതൽ സുരക്ഷിതമായ, ഉത്കണ്ഠ കുറക്കാൻ സഹായിക്കുന്ന അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക. അതിനായുള്ള ദിനചര്യകൾ തയാറാക്കുക
സാമൂഹികമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക : സാമൂഹികമായി ഇടപഴകുമ്പോൾ ഉണ്ടാകേണ്ട ഉചിതമായ പെരുമാറ്റങ്ങൾ പഠിപ്പിക്കുകയും ശീലമാക്കുകയും ചെയ്യുക. സാമൂഹിക ഇടപെടലുകലുകളും സമപ്രായക്കാരുമായി സമയം ചിലവഴിക്കാനും പ്രോത്സാഹിപ്പിക്കുക
വ്യക്തമായ നിർദേശങ്ങൾ നൽകുക: ജോലികളെ ചെറിയ ഘട്ടങ്ങളായി വിഭജിച്ച് വ്യക്തമായ നിർദേശം നൽകുക. ധാരണ വർധിപ്പിക്കുന്നതിന് വിഷ്വൽ എയ്ഡ്‌സ് അല്ലെങ്കിൽ വിഷ്വൽ ഷെഡ്യൂൾ ഉപയോഗിക്കുക
ആശയ വിനിമയ കഴിവുകളെ പിന്തുണക്കുക: കുട്ടികൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ അവരുടെ ആശയവിനിമയം പ്രോത്സാഹിപ്പിക്കുക. വാക്കാലുള്ളതോ ആംഗ്യഭാഷയോ ചിത്രങ്ങളോ സഹായകരമായ ആശയവിനിമയ ഉപകരണങ്ങളോ ആകാം
ഒപ്പം നില്‍ക്കുക: കുട്ടികളോട് ഇടപഴകുമ്പോൾ പരമാവധി ക്ഷമയും വഴക്കവും ഉള്ളവരാകണം. കുട്ടികളുടെ മുൻഗണകളും ദിനചര്യകളും മാറും. കുട്ടിയുടെ വികസിച്ച് കൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുക.