വെബ് ഡെസ്ക്
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമാണ്
ഭക്ഷണത്തിൽനിന്ന് അയോഡിൻ ആഗിരണം ചെയ്താണ് തൈറോയ്ഡ് ഗ്രന്ഥി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത്
തൈറോയ്ഡ് ഹോർമോൺ ഉത്പാദനം മികച്ച രീതിയിൽ നിലനിർത്താൻ പ്രായപൂർത്തിയായ ഒരാൾക്ക്, പ്രതിദിനം ഏകദേശം 150 മൈക്രോഗ്രാം അയോഡിൻ ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു
അയോഡിന്റെ അളവ് ശരീരത്തിൽ കുറയുന്നതും അധികമാവുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും
ചീസ്
ചീസ് ഉൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളിൽ കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയ്ക്കൊപ്പം അയോഡിനും അടങ്ങിയിരിക്കുന്നു. ചെഡ്ഡാറും മൊസറെല്ല ചീസും കൂടുതൽ പ്രോട്ടീനുകളാൽ സമ്പന്നമാണ്
ട്യൂണ
അയോഡിൻ ധാരാളം അടങ്ങിയിരിക്കുന്നു. മിതമായ അളവിൽ ഭക്ഷണത്തിലുൾപ്പെടുത്തിയാൽ അയോഡിന്റെ കുറവ് പരിഹരിക്കാനാകും
മത്തി
അയോഡിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. പോളി അൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പ്രദാനം ചെയ്യും
മുട്ട
അയോഡിന്റെ മികച്ച സ്രോതസ്സുകളിൽ ഒന്ന്. ഒരു വലിയ മുട്ടയിൽ 24 മൈക്രോ ഗ്രാം അയോഡിൻ അടങ്ങിയിട്ടുണ്ട്