വെബ് ഡെസ്ക്
ഭക്ഷണത്തില്‍ ഒരിത്തിരി കുരുമുളകിന്റെ ടേസ്റ്റ് ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാല്‍, ടേസ്റ്റ് മാത്രമല്ല കുരുമുളകിന്റെ ഗുണം.
മഴക്കാലത്തെ ആഹാരക്രമത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
മഴക്കാലം പകർച്ചവ്യാധികളുടെ കൂടെ കാലമാണല്ലോ. ഈ സമയത്തെ ആരോഗ്യസംരക്ഷണത്തില്‍ കുരുമുളക് ചില്ലറക്കാരനല്ല.
കുരുമുളകില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റമിന്‍ സിയും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
മഴക്കാലത്ത് ജലദോഷം, പനി, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ എന്നിവ സാധാരണമാണ്. ഇവയില്‍ നിന്ന് ആശ്വാസം നേടാന്‍ കുരുമുളകിന്റെ ഉപയോഗം നല്ലതാണ്.
കുരുമുളകിലെ പെപ്പറിന്‍ വിറ്റമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ വിവിധ പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു
ശരീരത്തിലെ ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ച തടയുകയും മഴക്കാലത്തെ അണുബാധയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു
ദഹനം മെച്ചപ്പെടുത്താന്‍ കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്