ടോയ്‌ലറ്റ് സീറ്റ് രോഗാണുക്കളുടെ കേന്ദ്രം, സൂക്ഷിച്ചില്ലെങ്കിൽ പണിയാകും

വെബ് ഡെസ്ക്

രോഗാണുക്കളുടെ സങ്കേതമാണ് ഓരോ ടോയ്‌ലറ്റും. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് ടോയ്‌ലറ്റിലുള്ളത്

ഇന്‍ഫ്‌ളുവന്‍സ, ഇ കോളി ഹെപ്പറ്റൈറ്റിസ്, സ്റ്റാഫൈലോകോക്കസ്, സാല്‍മൊണല്ല എന്നീ ബാക്ടീരിയകളെയാണ് സാധാരണയായി ടോയ്‌ലറ്റില്‍ കണ്ടുവരുന്നത്

ടോയ്‌ലറ്റ് സീറ്റിലെ ഓരോ ഇഞ്ചിലും അൻപതിലധികം രോഗാണുക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്

ഇത്തരം രോഗാണുക്കള്‍ മനുഷ്യശരീരത്തിലേക്ക് പെട്ടന്ന് കടക്കാൻ സാധ്യതയുണ്ട്. അത്തരം അണുബാധയെക്കുറിച്ചും ടോയ്‌ലറ്റ് ശുചിത്വത്തെക്കുറിച്ചും മനസിലാക്കാം

മൂത്രനാളിയിലെ അണുബാധ (UTI)

വൃത്തിഹീനമായ ടോയ്‌ലറ്റ് സീറ്റില്‍നിന്നാണ് പ്രധാനമായും മൂത്രനാളിയിലെ അണുബാധയുണ്ടാകുന്നത്. ഇത്തരം അണുബാധകള്‍ പിന്നീട് മൂത്രസഞ്ചിയെയും ചിലപ്പോള്‍ വൃക്കകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്

ബാക്ടീരിയ വാഗിനോസിസ്

സ്ത്രീകളെ അലട്ടുന്ന അണുബാധയാണ് ബാക്ടീരിയ വാഗിനോസിസ്. ടോയ്‌ലറ്റിലെ വൃത്തിഹീനത കാരണം യോനിയിലും അണുബാധയുണ്ടാകാം. ഇത് യോനിയുടെ ആരോഗ്യത്തെ അസന്തുലിതമാക്കുകയും ദുര്‍ഗന്ധത്തോടെയുള്ള വെള്ളപോക്കിനും യോനിയിലെ ചൊറിച്ചിലിനും കാരണമാകാനും ഇടയാക്കും

പ്രോസ്‌റ്റോറ്റിറ്റീസ്

പുരുഷന്‍മാരില്‍ കണ്ടുവരുന്ന പ്രോസ്‌റ്റേറ്റ് വീക്കത്തിനും ടോയ്‌ലറ്റിലെ അണുക്കള്‍ കാരണമാകാറുണ്ട്

ലൈംഗിക രോഗങ്ങള്‍

വൃത്തിഹീനമായ ടോയ്‌ലറ്റ് ഉപയോഗം ലൈംഗിക രോഗങ്ങളുണ്ടാകാന്‍ വരെ കാരണമായേക്കുമെന്നാണ് പഠനം പറയുന്നത്. ചര്‍മത്തില്‍നിന്ന് ചര്‍മത്തിലേക്ക് പകരുന്ന ഇത്തരം രോഗാണുക്കള്‍ ടോയ്‌ലറ്റ് വഴി പടരാന്‍ സാധ്യത കുറവാണെങ്കിലും പൂർണമായി തള്ളിക്കളയാനാകില്ല