വെബ് ഡെസ്ക്
ഇരുമ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനുള്ള എളുപ്പമുള്ള മാർഗം
പ്രൂൺ ജ്യൂസ്
ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ഉണങ്ങിയ പ്ലം അഥവാ പ്രൂൺ. 2.8 മില്ലിഗ്രാം ഇരുമ്പാണ് ഒരു കപ്പ് പ്രൂൺ ജ്യൂസിലടങ്ങിയിട്ടുള്ളത്. ദൈനംദിന ആവശ്യകതയുടെ 17 ശതമാനമാണിത്
ബീറ്റ്റൂട്ട് ജ്യൂസ്
ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, ബീറ്റൈൻ, വൈറ്റാമിൻ സി തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്
മിന്റ് ജ്യൂസ്
100 ഗ്രാം പുതിനയിലയിൽ 15.6 മില്ലിഗ്രാം ഇരുമ്പിന്റെ അംശമാണുള്ളത്. ദിവസവും 1 കപ്പ് പുതിനയില ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിൽ ഹീമോഗ്ലോബിൻ അളവ് വർദ്ധിക്കാൻ സഹായിക്കും
മത്തങ്ങ ജ്യൂസ്
ആന്റിയോക്സിഡന്റുകളും ധാതുക്കളും ഇരുമ്പും മത്തങ്ങയിൽ ധാരാളമുണ്ട്. മത്തങ്ങ ജ്യൂസാക്കി കുടിക്കുന്നത് ഹീമോഗ്ലോബിൻ കൂട്ടാൻ ഉത്തമമാണ്
മൾബറി സ്മൂത്തി
ഒരു കപ്പ് മൾബറി സത്തിൽ 3.22 മില്ലിഗ്രാം ഇരുമ്പും 16.80 മില്ലിഗ്രാം വൈറ്റമിൻ സിയുമാണ് അടങ്ങിയിട്ടുള്ളത്. വാഴപ്പഴം, പാൽ, ഓട്സ്, ചിയ വിത്തുകൾ, തൈര് എന്നിവ ചേർത്ത് മൾബറി സ്മൂത്തിയാക്കി കുടിക്കുന്നത് ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ സഹായിക്കും
എള്ള് - ഈന്തപ്പഴം സ്മൂത്തി
ഇരുമ്പ് ധാരാളം അടങ്ങിയ എള്ളും ഈന്തപ്പഴവും ശരീരത്തിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ സഹായിക്കും. ഒരു ബ്ലെൻഡറിൽ കുറച്ച് പാലും തേനും കുതിർത്ത് വച്ച ഈത്തപ്പഴവും എള്ളും ചേർത്ത് സ്മൂത്തിയാക്കി കുടിക്കാം